ThiruvananthapuramLatest NewsKeralaNattuvarthaNews

യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മിച്ച സംഭവം : പ്ര​തി അറസ്റ്റിൽ

മ​രു​തൂ​ര്‍ ചി​റ്റാ​ഴ പു​ന്ന​ക്കു​ന്ന് വീ​ട്ടി​ല്‍ ജി​തി​ന്‍ ജോ​ര്‍​ജ് (മ​നു-23) ആ​ണ് പി​ടി​യി​ലാ​യ​ത്

പേ​രൂ​ര്‍​ക്ക​ട: യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തിലെ പ്ര​തി​ പൊലീസ് പിടിയിൽ. മ​രു​തൂ​ര്‍ ചി​റ്റാ​ഴ പു​ന്ന​ക്കു​ന്ന് വീ​ട്ടി​ല്‍ ജി​തി​ന്‍ ജോ​ര്‍​ജ് (മ​നു-23) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ണ്ണ​ന്ത​ല പൊലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടിയത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 24-നാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. സു​ഹൃ​ത്തി​ന്‍റെ സ്കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മ​രു​തൂ​ര്‍ സ്വ​ദേ​ശി അ​മ​ല്‍​ദേ​വി​നെ മ​രു​തൂ​ര്‍ ഏ​ലാ​യ്ക്കു സ​മീ​പം ത​ട​ഞ്ഞ് ​നി​ര്‍​ത്തി​യ​ശേ​ഷം പ്ര​തി വെ​ട്ടി​കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

Read Also : ‘ശിവശങ്കരൻ ഇടനിലക്കാരൻ, മുഖ്യമന്ത്രി അഴുക്കിൽ കുളിച്ചു നിൽക്കുന്നു’ : ഡോ. കെഎസ് രാധാകൃഷ്ണൻ

മു​ന്‍ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേക്ക് നയിച്ചതെന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു ​ശേ​ഷം ഒ​ളി​വി​ല്‍​പ്പോ​യ പ്ര​തി​യെ സി​ഐ ബൈ​ജു, എ​സ്ഐ ഗോ​പി​ച​ന്ദ്ര​ന്‍, എ​സ്‌​സി​പി​ഒ സു​ഭാ​ഷ്, സി​പി​ഒ​മാ​രാ​യ വി​നോ​ദ്, അ​രു​ണ്‍ ശ​ശി, ജ​യ​ന്‍, ദീ​പു, അ​നീ​ഷ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button