ചാത്തന്നൂർ: മീനാട് പോളച്ചിറ ഏലായിലെ നീർച്ചാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മീനാട് കിഴക്കും കരകല്ലിംഗൽ വീട്ടിൽ രാജേന്ദ്ര ബാബു (77)ആണ് മരിച്ചത്. ക്ഷീരകർഷകനായ രാജേന്ദ്ര ബാബു കന്നുകാലികൾക്ക് പുല്ലരിയാനായാണ് പോളച്ചിറ ഏലായിലേയ്ക്ക് പോയത്.
രാജേന്ദ്ര ബാബു ഏറെ നേരമായിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : ‘രാഹുൽ ഗാന്ധി ഒരു സമ്പൂർണ്ണ പരാജയം’ : പതിനെട്ടു വർഷങ്ങൾ കൊണ്ട് തെളിഞ്ഞതെന്ന് ശങ്കു ടി ദാസ്
ചാത്തന്നൂർ എസ്ഐ ആശാ വി.രേഖയുടെ നേതൃത്വത്തിൽ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
വാസന്തിയാണ് ഭാര്യ. മക്കൾ: ഷൈജു, ബൈജു, രാജേഷ്. മരുമക്കൾ: ധന്യ, മഞ്ജു, സന്ധ്യ.
Post Your Comments