കണ്ണൂർ: കണ്ണൂരില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് ശ്രമിച്ച 18 ലിറ്ററോളം വിദേശ മദ്യവും 15 കുപ്പി ബിയറും എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് ചെണ്ടയാട് സ്വദേശി ജിന്‍സില്‍ ലാലിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
മാഹിയില്‍ നിന്നും വാങ്ങി കണ്ണൂരിലെത്തിച്ച് വില്‍ക്കാനായിരുന്നു ശ്രമം. മദ്യം കടത്താന്‍ ശ്രമിച്ച ഓട്ടോറിക്ഷയും സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Also : യോഗിയുണ്ടെങ്കില്‍ ജീവനുണ്ട്, ജീവനുണ്ടെങ്കില്‍ ലോകമുണ്ട്: തെരഞ്ഞെടുപ്പില്‍ യോഗിയെ മറക്കരുതെന്ന് കങ്കണ
ചെണ്ടയാട് ചെങ്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് മദ്യം കൊണ്ടുവന്നതെന്ന് ജിന്സിന് മൊഴി നല്കി.
Post Your Comments