കൊച്ചി : ബിസിനസുകാരനെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി നഗ്‌ന ചിത്രവും വീഡിയോയും പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനു സമീപം പാലച്ചുവട് എംഐആര്‍ ഫ്‌ലാറ്റില്‍ താമസിക്കുന്ന ഷിജിമോളാണ് അറസ്റ്റിലായത്. വരാപ്പുഴ പെണ്‍വാണിഭ കേസിലും പ്രതിയാണ് ഷിജി.
Read Also : മൂത്രത്തിലെ നിറവ്യത്യാസത്തിന് കാരണമിതാകാം
സുഹൃത്ത് വഴിയാണ് മലപ്പുറം സ്വദേശിയായ വ്യവസായി ഷിജിയെ പരിചയപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഷിജിയുടെ ഫ്ലാറ്റിലെത്തിയ ബിസിനസുകാരനെ ശീതളപാനീയത്തില്‍ ലഹരിമരുന്ന് ചേര്‍ത്ത് മയക്കിക്കിടത്തി നഗ്‌ന ചിത്രങ്ങളും വിഡിയോകളും പകർത്തുകയായിരുന്നു. തുടർന്ന് ചിത്രങ്ങളും വിഡിയോകളും സോഷ്യൽമീഡിയയിൽ ഇടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഷിജി പണം ആവശ്യപ്പെട്ടു. ഇതോടെ വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപ ഷിജിയ്ക്ക് വ്യവസായി നൽകുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നപ്പോഴാണ് ബിസിനസുകാരന്‍ പോലീസിനെ സമീപിച്ചത്. ഇതോടെ പോലീസ് ഷിജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments