ദുബായ്: പ്രവാസികൾക്കായി 12 പുതിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്ക റൂട്‌സിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവാസി സംഗമവും സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് മരണപ്പെട്ട പ്രവാസികളുടെ ബന്ധുക്കൾക്ക് പതിനായിരം രൂപ നൽകാൻ നടപടി സ്വീകരിച്ചുവെന്നും അഗദ്ദേഹം പറഞ്ഞു.
Read Also: മധുരമുളള പാനീയം കുടിക്കുന്ന ശീലമുണ്ടോ?: എങ്കിൽ സൂക്ഷിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗം
വികസന നടപടികളുമായി മുന്നോട്ടു പോകും. കിഫ്ബി വഴി 64000 കോടിയുടെ വികസന പ്രവർത്തനമാണു നടക്കുന്നത്. കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം സാഹചര്യം പ്രയോജനപ്പെടുത്തി പതിനായിരം പേർക്ക് ജോലി നൽകാനായെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗം ശക്തമാക്കി. കേരളത്തിന്റെ ആരോഗ്യശേഷിക്കപ്പുറം കോവിഡ് മഹാമാരിക്കു കടക്കാനായില്ലെന്നും ലോക രാജ്യങ്ങളുടെയും ശ്രദ്ധ ആകർഷിച്ച പ്രവർത്തനം കേരളം നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. മടങ്ങിവരുന്ന പ്രവാസികൾക്ക് എൻഡിപ്രേം പദ്ധതിയുണ്ട്. കെഎസ്‌ഐഡിസി വഴി വായ്പ ലഭ്യമാക്കുന്ന പദ്ധതികളും നടപ്പാക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറിയതായി മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ മന്ത്രി പി.രാജീവും വ്യക്തമാക്കി.
Post Your Comments