Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsFood & CookeryLife StyleHealth & Fitness

കുട്ടികളിലെ തലവേദന: മാതാപിതാക്കൾ അറിയേണ്ട ചില കാര്യങ്ങൾ

കുട്ടികളില്‍ കാണപ്പെടുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് തലവേദന. ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ദൈനം ദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. കുട്ടികളുടെ തലവേദനയുടെ കാരണങ്ങള്‍ പലതാണ്. തുടര്‍ച്ചയായി ഇടവിട്ട സമയങ്ങളില്‍ ഉണ്ടാവുന്ന തലവേദനയാണ് മൈഗ്രേന്‍. വയറുവേദന, ഛര്‍ദി തുടങ്ങിയവയാണ് ഇതിന്റെ രോഗ ലക്ഷണങ്ങള്‍.സാധാരണയായി ഉറക്കം കൊണ്ട് തലവേദനക്ക് ശമനം ഉണ്ടാവുന്നു. കുടുംബ പാരമ്പര്യം ഈ തലവേദനക്ക് പ്രധാന കാരണമാണ്.‍

അതുപോലെ കണ്ണിന്റെ തകരാറുകള്‍ തലവേദനക്ക് പ്രധാന കാരണമായി മാറുന്നു. കാഴ്ചക്കുറവ്, ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, കോങ്കണ്ണ് ഇവയെല്ലാം തലവേദനയുണ്ടാക്കുന്നു. ചെറിയ തോതിലുള്ള കോങ്കണ്ണ് പലപ്പോഴും മാതാപിതാക്കള്‍ കാര്യമാക്കാറില്ല. ഇത്തരം അവസ്ഥയില്‍ കുട്ടി കാണുന്നതിന് ഒരു കണ്ണുമാത്രം ഉപയോഗിക്കുന്നു.

Read Also  :  മധുരമുളള പാനീയം കുടിക്കുന്ന ശീലമുണ്ടോ?: എങ്കിൽ സൂക്ഷിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗം

ചില ഭക്ഷണപദാര്‍ഥങ്ങള്‍ കുട്ടികളില്‍ തലവേദന ഉണ്ടാക്കും. ചോക്ലേറ്റ്, ശീതള പാന്യങ്ങള്‍, ധാരാളം മസാലയടങ്ങിയ മല്‍സ്യമാംസങ്ങള്‍, നട്‌സ് തുടങ്ങിയവയാണ് ഇവയില്‍ ചിലത്. ഒപ്പം ടിവി, മൊബൈല്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയുടെ ഉപയോഗവും കുട്ടികളിലെ തലവേദന വര്‍ധിപ്പിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button