Latest NewsNewsIndia

‘സമാധാനം ഇല്ലാതാക്കുന്ന വസ്ത്രം ധരിക്കരുത്’: ഹിജാബ് വിഷയത്തിൽ സർക്കാർ

ഉഡുപ്പി: മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് കോളേജ് യൂണിഫോമിന്റെ ചട്ടങ്ങൾ ലംഘിക്കുന്നതിൽ പ്രതിഷേധിച്ച് പുതിയ ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമത്വും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ‘ഹിജാബ് വിവാദവുമായി’ ബന്ധപ്പെട്ട് പുറത്തുവന്ന ഉത്തരവിൽ പറയുന്നു. സ്‌കൂള്‍ അധികൃതര്‍ നിർദേശിക്കാത്ത സാഹചര്യത്തില്‍ സമത്വത്തിനും അഖണ്ഡതയ്ക്കും പൊതുക്രമ സമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.

ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിക്കവെ മറുഭാഗത്ത് കാവിഷാള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ എത്തുകയും ജയ് ശ്രീരാം മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രശ്നം വഷളാകാതിരിക്കാൻ ധൃതഗതിയിൽ തീരുമാനമായത്. ചില മുസ്ലീം പെൺകുട്ടികൾ കോളേജ് യൂണിഫോം ചട്ടങ്ങൾ പാലിക്കാൻ വിസമ്മതിക്കുകയും ഹിജാബ് ധരിച്ചെത്തുകയും ചെയ്തതിനെ തുടർന്നാണ് ഉഡുപ്പിയിൽ പ്രതിഷേധം രൂക്ഷമായത്. ആൺകുട്ടികൾ കാവി ഷോൾ ധരിച്ച് എത്തിയതോടെ ഹിജാബ്, കാവി ഷോൾ, എന്നിവ ധരിക്കുന്നത് നിരോധിക്കാൻ കോളേജ് അധികൃതർ നിർബന്ധിതരാവുകയായിരുന്നു. മറ്റ് നിരവധി വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുകയാണ്‌ എന്നറിഞ്ഞിട്ടും ഇതിനെതിരെ മുസ്ലീം വിദ്യാർത്ഥികൾ പിന്നോട്ടില്ലെന്ന് തീരുമാനിച്ച് പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

Also Read: IPL Auction 2022 – പിഎസ്എല്ലിൽ ടീമിനെ ഉപേക്ഷിച്ച് ആന്‍ഡി ഫ്ലവർ ഇന്ത്യയിലേക്ക്

കര്‍ണാടക വിദ്യാഭ്യാസ നിയമം 1983 ന്റെ 133 (2) പ്രകാരം യൂണിഫോം നിര്‍ബന്ധമായും ധരിക്കണമെന്ന് പറയുന്നുണ്ട്. സ്വകാര്യ സ്‌കൂളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള യൂണിഫോം തെരഞ്ഞെടുക്കാമെന്നതും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ‘ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവരുടെ മതമനുസരിച്ച് പെരുമാറാന്‍ തുടങ്ങിയത് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് സമത്വത്തെയും ഐക്യത്തെയും വ്രണപ്പെടുത്തുന്നു,’ ഉത്തരവില്‍ പറയുന്നു. ഹിജാബ് വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ വെള്ളിയാഴ്ച കര്‍ണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ് പുറത്തുവന്നത്. തോന്നിയ രീതി സർക്കാർ സ്‌കൂളിൽ പറ്റില്ലെന്നാണ് പുതിയ ഉത്തരവ് വ്യക്തമാക്കുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഹിജാബിനെതിരെ പ്രതിഷേധിച്ച് ഹിന്ദു പെൺകുട്ടികൾ കാവി ഷോളുകൾ അണിഞ്ഞ് മാർച്ച് നടത്തുന്ന നിരവധി വീഡിയോകളാണ് ഇപ്പോൾ വൈറലായിട്ടുണ്ട്. കാവി ഷോൾ ധരിച്ചതിന്റെ പേരിൽ ക്യാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കാത്ത സഹപാഠികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അവർ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയത്. ഇതിനിടെ ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പിയിലെ പി യു ഗവ കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതി പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button