KeralaLatest NewsNewsCrime

ചികിത്സയ്‌ക്കെത്തിയ 13കാരനെ പീഡിപ്പിച്ച ഗിരീഷിന് കൈരളി ടി.വിയുമായുള്ള ബന്ധം അത്രമേൽ ദൃഢം: അഞ്‍ജു പാർവതി എഴുതുന്നു

അഞ്‍ജു പാർവതി പ്രഭീഷ്

ചികിത്സയ്‌ക്കെത്തിയ 13കാരനെ പീഡിപ്പിച്ചു; മനോരോഗ വിദഗ്ദ്ധനായ ഡോ. ഗിരീഷ് കുറ്റക്കാരൻ. ഇന്നലെ പ്രമുഖ പത്രങ്ങളിലും ചാനലുകളിലും ഒക്കെ തലക്കെട്ട് ആയിട്ട് വന്ന വാർത്തയാണിത്. കൈരളി ചാനലിൽ ഈ വാർത്ത വന്നിരുന്നുവോ എന്നറിയില്ല. ശരിക്കും മറ്റേത് ചാനലിൽ വരുന്നതിനേക്കാൾ പ്രാധാന്യത്തോടെ ഈ വാർത്ത വരേണ്ടത് അവിടെ നിന്നുമാണ്. കാരണം ഈ ചാനലും ഡോ. ഗിരീഷുമായിട്ടുള്ള ബന്ധം അത്രമേൽ ദൃഢമാണ്. മിക്ക മാധ്യമങ്ങളും മനപൂർവ്വം വാർത്തകളിൽ നിന്നും ഒഴിവാക്കിയതും ഈ ബന്ധത്തെ കുറിച്ചാണ്.

ആരാണ് ഈ ഡോ. ഗിരീഷ്.? തിരുവനന്തപുരത്തെ പ്രമുഖ മനോരോഗ വിദഗ്ധൻ മാത്രമല്ല പ്രമുഖ ചൈൽഡ് കൗൺസിലർ and കൺസൾട്ടൻ്റ് കൂടിയാണ് അദ്ദേഹം. 2008 മുതൽ 2017 വരെ കൈരളി പീപ്പിൾ ചാനലിലെ മനോരോഗ സെഗ്മെൻ്റ് ആയ മൈന്‍ഡ് വാച്ച് എന്ന പരിപാടിയുടെ സ്ഥിരം അവതാരകനും സംവാദകനും കൂടിയായിരുന്നു ഡോ. ഗിരീഷ്. 2009 ലും 2010ലും ഞാനും എൻ്റെ സാന്ദീപനി സ്കൂളിലെ കുഞ്ഞുങ്ങളും ഒക്കെ അദ്ദേഹത്തിൻ്റെ സംവാദത്തിൽ പങ്കെടുത്തിരുന്നു. Stress free and innovative school ആയ സാന്ദീപനിയെ കുറിച്ച് ഒരു special ഫീച്ചറും അന്ന് അദ്ദേഹം ചെയ്തിരുന്നു. മൈൻഡ് വാച്ച് ഒരുപാട് ആളുകൾ കണ്ടിരുന്ന ഒരു പരിപാടിയായിരുന്ന; പ്രത്യേകിച്ച് അധ്യാപകർ. അതിനാൽ തന്നെ പഠനത്തിൽ പുറകിൽ നിൽക്കുന്നുവെന്നോ കുറച്ച് depression ഉണ്ടെന്നോ ഒക്കെ തോന്നുന്ന കുഞ്ഞുങ്ങളെ ഡോ ഗിരീഷിനെ consult ചെയ്യിക്കാൻ പാരൻ്റ്സിനോട് നഗരത്തിലെ മിക്കവാറും സ്കൂളുകളിലെ അധ്യാപകർ പറയുമായിരുന്നു.

പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് പതിമൂന്നുകാരനെ ഡോക്ടറെ കാണിക്കാനായി രക്ഷിതാക്കള്‍ കൊണ്ടുപോയത്. ഡോക്ടറെ കണ്ട് മടങ്ങവെ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. കൗണ്‍സലിംഗിനിടെ ഡോക്ടര്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രതി സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ആയിരുന്നുവെന്നത് ശ്രദ്ധേയം.

പറഞ്ഞു വന്നത് ഒന്നാന്തരം ചൈൽഡ് abuser ആയ ഗിരീഷിനെ പോലുള്ളവർ അണിഞ്ഞിരുന്ന മാന്യതയുടെ കുപ്പായം എത്ര മാത്രം മലിനമായിരുന്നു എന്നതിനെ കുറിച്ചാണ്. ഒരേ സമയം ചൈൽഡ് കൗൺസിലറും ചൈൽഡ് അബ്യൂസർമായിട്ടിരിക്കുക. ഒരു വശത്ത് കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളെ കുറിച്ച് പരിപാടി അവതരിപ്പിച്ചിട്ട് മറുവശത്ത് ചികിത്സയ്ക്ക് എത്തുന്ന കുഞ്ഞുങ്ങൾക്ക് ലൈഫ് ലോങ് ട്രോമ നല്കുക. എന്ത് തരം മനുഷ്യരാണ് നമുക്ക് ചുറ്റിലും എന്നത് ഭീതി ഉളവാക്കുന്നു. ഒരു ചൈൽഡ് psychologist ൽ നിന്നു പോലും നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതർ അല്ലെന്ന തിരിച്ചറിവ് ഏറെ ഞെട്ടിക്കുന്നത്.

ഒരു സിനിമയിൽ ജനം ടി വി ക്ക് നന്ദി പറഞ്ഞത് ഒക്കെ ഭീകരമായ ഓഡിറ്റിംഗിനു വിധേയമായ നാട്ടിലാണ് പ്രമുഖ പാർട്ടി ചാനലിലെ അവതാരകൻ പോക്സോ കേസിൽ അകത്താവുന്നത്. അതിലൊന്നും പൊളിറ്റിക്കൽ correctness ചികയാൻ ആരുമേയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button