Latest NewsKeralaNattuvarthaNews

പുഴയിലേക്ക് മൂത്രമൊഴിച്ച യുവാവിന് 300 രൂപ പിഴ, സംഭവം മൂന്നാറിൽ

മൂന്നാർ: പുഴയിലേക്ക് മൂത്രമൊഴിച്ച യുവാവിന് 300 രൂപ പിഴ. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു എന്ന കുറ്റത്തിനാണ് യുവാവിൽനിന്നു 300 രൂപാ പിഴ പഞ്ചായത്ത് അധികൃതർ ഈടാക്കിയത്. മൂന്നാർ പോസ്റ്റ്ഓഫീസ് കവലയിലെ ബസ്സ്റ്റാൻഡിന് സമീപത്തുനിന്ന് മുതിരപുഴയിലേക്കാണ് യുവാവ് മൂത്രമൊഴിച്ചത്.

Also Read:ഇ സഞ്ജീവനി ഡോക്ടര്‍മാരുടെ സേവനം ഇനി മുതൽ 24 മണിക്കൂറും

തൊട്ടടുത്ത് ശൗചാലയമുണ്ടായിട്ടും ഇവിടെ പോകാതെ ബസ്സ്റ്റാൻഡ് പരിസരത്ത് തന്നെ ആളുകൾ പതിവായി മലമൂത്ര വിസർജനം നടത്തുന്നതിനെതിരെ പഞ്ചായത്ത് പലതവണ താക്കീത് നൽകിയിരുന്നെങ്കിലും ആളുകൾ ഇത് പാലിക്കാറില്ലായിരുന്നു. സ്ഥിതി രൂക്ഷമായപ്പോഴാണ് പഞ്ചായത്ത് പരിശോധന നടത്താൻ തീരുമാനിച്ചത്. തുടർന്ന് ഒരു യുവാവിനെ പിടികൂടി പിഴയീടാക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പല പൊതു ഇടങ്ങളിലും ആളുകൾ ഇതുപോലെ മലമൂത്ര വിസർജനം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button