അബുദാബി: വാക്‌സിനേഷൻ പൂർത്തിയാക്കിയ കോവിഡ് ബാധിതർക്ക് അബുദാബിയിൽ ഗ്രീൻ പാസ് ലഭിക്കാൻ പിസിആർ നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ലെന്ന് അബുദാബി. കോവിഡ് പോസിറ്റീവായി 11 ദിവസം കഴിഞ്ഞാൽ അൽ ഹൊസൻ ആപ്പിൽ സ്റ്റാറ്റസ് പച്ചയാകും. നേരത്തെ ഇത്തരത്തിൽ ഗ്രീസ് പാസ് ലഭിക്കാൻ 2 തവണ പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആകണമായിരുന്നു.
ഇനി മുതൽ കോവിഡ് പോസിറ്റീവായ ശേഷം 11 ദിവസത്തെ ക്വാറന്റെയ്ൻ കഴിഞ്ഞാൽ ആപ്പിൽ സ്റ്റാറ്റസ് പച്ചയാകുകയും ഇതു 30 ദിവസം നിലനിൽക്കുകയും ചെയ്യും. 30 ദിവസത്തിന് ശേഷം ഇത് ചാരനിറമാകും. ഗ്രീൻ പാസ് നിലനിർത്താൻ 14 ദിവസത്തെ ഇടവേളകളിൽ പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആകണം.
അതേസമയം കോവിഡ് പോസിറ്റീവ് ആയവർ 90 ദിവസത്തിനു ശേഷമാണ് വാക്‌സിൻ സ്വീകരിക്കേണ്ടതെന്നും അധികൃതർ അറിയിച്ചു.
Post Your Comments