ബംഗളൂരു : കര്‍ണാടകയില്‍ ഹിജാബ് വിഷയം ഏറ്റെടുത്ത് വിദ്യാര്‍ത്ഥിനികള്‍. വിഷയത്തില്‍ തര്‍ക്കം രൂക്ഷമായി. ഹിജാബ് ധരിച്ചുകൊണ്ട് യൂണിഫോം ചട്ടങ്ങള്‍ ലംഘിച്ച മുസ്ലീം പെണ്‍കുട്ടികള്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ കാവി ഷാള്‍ ധരിച്ച് തെരുവിലിറങ്ങി.
ശനിയാഴ്ചയാണ് ഇവര്‍ കാവി ഷാള്‍ ധരിച്ച് തെരുവിലിറങ്ങിയത്. ജയ് ശ്രീറാം വിളികള്‍ മുഴക്കിയായിരുന്നു പ്രതിഷേധം. മുസ്ലീം വിദ്യാര്‍ത്ഥികളെ ഹിജാബോ ബുര്‍ഖയോ ധരിക്കാന്‍ അനുവദിച്ചാല്‍ തങ്ങള്‍ കാവി ഷാളും ഇടുമെന്ന് ഇവര്‍ പറഞ്ഞു. യൂണിഫോമില്‍ ഒരു നിയമം മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ആര് എന്‍ ഷെട്ടി കോളേജ് വളപ്പിലും പരിസരത്തുമായാണ് കാവി ഷാള്‍ ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ പ്രകടനം നടത്തിയത്. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുളള വിദ്യാര്‍ത്ഥിനികള്‍ പ്രകടനം നടത്തി. കോളജില്‍ നിന്നും പ്രതിഷേധം തെരുവിലേക്കും മാര്‍ക്കറ്റിലേക്കും കടന്നു.
യൂണിഫോമില്ലാതെ ക്ലാസില്‍ ഇരിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് ഹിജാബ് ധരിച്ചെത്തുന്ന പെണ്‍കുട്ടികള്‍ പറയുന്നത്.
Post Your Comments