KeralaLatest NewsNewsIndia

യുവാവിനെ കായലിലേക്ക് ചവിട്ടി തള്ളിയിട്ടത് മന്ത്രി, സംഭവം മുഖ്യന്റെ അറിവോടെയോ? ഫേസ്ബുക് പോസ്റ്റിൽ ട്രോൾ മഴ

റോഡിനെ പറ്റി പരാതി കൊടുത്താൽ പരിഹാരം വെള്ളത്തിൽ തള്ളിയിടലോ?

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തെ ട്രോളിക്കൊണ്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ചാലിയം ബീച്ചിലെ സാഹസിക ടൂറിസം എന്ന പദ്ധതിയുടെ ഭാഗമായി ബീച്ചിലെത്തിയ മന്ത്രി പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറൽ ട്രോളുകൾക്ക് കാരണമായിരിക്കുന്നത്. കടൽ പാലത്തിൽ നിൽക്കുന്ന മന്ത്രിയ്ക്ക് മുന്നിൽ ഒരാൾ തെറിച്ചു കടലിലേക്ക് വീഴുന്നതാണ് ചിത്രത്തിൽ ഉള്ളത്. പല രീതിയിലാണ് ജനങ്ങൾ ഇതിനെതിരെ പ്രതികരിക്കുന്നത്.

Also Read:കെ ടി ജലീലുമായി ഔദ്യോഗിക ബന്ധമെന്ന് സ്വപ്ന: ലൈവ് കണ്ടു കൊണ്ട് ജലീൽ, ട്രോൾ

മനോരമയിലെ നാളത്തെ വാർത്ത എന്തായിരിക്കും എന്നാണ് മിക്ക കമന്റുകളിലും ചോദിക്കുന്നത്. മന്ത്രി റിയാസ് കൊച്ചു പയ്യനെ വെള്ളത്തിൽ തള്ളിയിടുന്ന കാഴ്ച, മനോരമ കൌണ്ടർ പോയിന്റ് ചർച്ച ചെയ്യുന്നു. റോഡിനെ പറ്റി പരാതി കൊടുത്താൽ പരിഹാരം വെള്ളത്തിൽ തള്ളിയിടലോ? എന്ന് ചിത്രത്തെ ട്രോളിക്കൊണ്ട് ജനങ്ങൾ പറയുന്നു.

യഥാർത്ഥത്തിൽ ചാലിയം ബീച്ചിലെ സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി എടുത്തതാണ് ഈ ചിത്രങ്ങൾ. അതിനെയാണ് സോഷ്യൽ മീഡിയ ട്രോളുകൾ കൊണ്ട് വരവേറ്റത്. എന്ത് തന്നെയായാലും ചിത്രത്തിൽ ലൈക്കുകളെക്കാൾ കമന്റുകൾ തന്നെയാണ്. ‘ഒരു അടികുറിപ്പോടെ പോസ്റ്റ്‌ ചെയ്യ്‌ മന്ത്രി, ഇല്ലേൽ മന്ത്രി ഇടിച്ച്‌ തെറിപ്പിച്ചെന്ന് മനോരമ പറയും, മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ മുഹമ്മദ് റിയാസ് യുവാവിനെ പിടിച്ചു കടലിൽ തള്ളുന്നു. നാളത്തെ മനോരമ, യുവാവിനോട് മന്ത്രി റിയാസ് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും (മനോരമ), യുവാവിനെ കടലിലേക്ക് തള്ളിയിടുന്ന ഡിവൈഎഫ്ഐ ക്രിമിനലിസം. ഡിവൈഎഫ്ഐ മന്ത്രി ക്വട്ടേഷൻ നേതാവോ?, സ്വന്തം കണ്മുന്നിൽ ഒരു യുവാവ് കടലിൽ ചാടി ആത്മഹത്യ ചെയ്യുന്നത് നോക്കി നിന്ന് ആസ്വദിച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്’, എന്നിവയാണ് ഫേസ്ബുക് പോസ്റ്റിലെ ശ്രദ്ധേയമായ കമന്റുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button