പാകിസ്ഥാന് യുവ പേസ് ബോളര്‍ മുഹമ്മദ് ഹസ്നൈനിന് ഐസിസിയുടെ വിലക്ക്. ബോളിംഗ് ആക്ഷനിലെ പിഴവ് ചൂണ്ടിക്കാണിച്ചാണ് 21കാരനായ ഹസ്നൈനിനെ ഐസിസി വിലക്കിയത്. ഹസ്നൈനിന്റെ ബോളിംഗ് ആക്ഷനുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ബോളിംഗ് ആക്ഷനില്‍ ചെറിയ മാറ്റം വരുത്തി ഹസ്നൈന് കളിക്കളത്തിലേക്ക് തിരിച്ചെത്താനാകുമെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. പാകിസ്ഥാന് വേണ്ടി എട്ട് ഏകദിനങ്ങളില്‍ കളിച്ച താരം 12 വിക്കറ്റും 18ടി 20 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
Read Also:-ശരീരഭാരം കുറയ്ക്കുന്നവര് ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക!
ടി20യില്‍ ഒരു ഹാട്രിക് നേട്ടവും താരത്തിന്റെ പേരിലുണ്ട്. 2019ല്‍ ശ്രീലങ്കയ്ക്കെതിയായിരുന്നു ഈ നേട്ടം. 145 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന ഹസ്നൈന് പാകിസ്ഥാന്റെ ഭാവി താരമാണ്. ഹസ്നൈനെ പാകിസ്താന് സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ അനുമതി നല്‍കുമെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
Post Your Comments