MollywoodLatest NewsKeralaNewsEntertainment

ഗാന രചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച്‌ പീഡിപ്പിച്ചു: പരാതിയില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ കേസെടുത്തു

ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്ന സംവിധായകനാണ് ബാലചന്ദ്രകുമാര്‍

തിരുവനന്തപുരം: ജോലി വാ​ഗ്ദാനം ചെയ്ത് കൊച്ചിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ കേസെടുത്തു. കൊച്ചി എളമക്കര പൊലീസാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ബാലചന്ദ്ര കുമാറിനെതിരെ കേസെടുത്തത്.

ഒരു ഗാന രചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പത്ത് വര്‍ഷം മുമ്പാണ് സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശിനിയായ 40 കാരിയാണ് പരാതിയുമായി രംഗത്തു വന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്ന സംവിധായകനാണ് ബാലചന്ദ്രകുമാര്‍.

read also: കൊച്ചി നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കൊലപാതകശ്രമം: ഓട്ടോ റാണിയും മകനും പിടിയിൽ

2011 ല്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ട സുഹൃത്ത് നല്‍കിയ ഫോണ്‍ നമ്ബറിന്റെ അടിസ്ഥാനത്തിലാണ് ബാലചന്ദ്രകുമാറിനെ ഒരു ജോലി തേടി വിളിച്ചത്. ജോലി നല്‍കാമെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നു.

പീഡിപ്പിച്ച വിവരം പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍, പീഡന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തെന്നും, പരാതി നല്‍കിയാല്‍ വീഡിയോ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. ഇത്തരത്തിലുള്ള ഒരാള്‍ ചാനലുകളിലെത്തി നടിയുടെ നീതിക്ക് വേണ്ടി സംസാരിക്കുന്നത് കണ്ടപ്പോഴാണ് പരാതി നല്‍കാന്‍ തോന്നിയതെന്നും യുവതി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button