മലപ്പുറം: വഴിക്കടവ് ഭാര്യ സഹോദരനെതിരെ നാല് വയസുകാരിയെ കൊണ്ട് മൊഴി നൽകിച്ച ആൾക്ക് എതിരെ നടപടി എടുക്കാൻ ശിശു ക്ഷേമ സമിതി പോലീസിന് നിർദേശം നൽകി. പോക്സോ വകുപ്പുകൾ ദുരുപയോഗം ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്നുണ്ട് എന്ന് ജില്ലാ ശിശു ക്ഷേമ സമിതി അധ്യക്ഷൻ അഡ്വ.ഷാജേഷ് ഭാസ്കർ പറഞ്ഞു. മലപ്പുറം നിലമ്പൂർ വഴിക്കടവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള വ്യക്തി വിരോധം തീർക്കാൻ പോക്‌സോ ദുരുപയോഗം ചെയ്തത്. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
നാല് വയസ്സുള്ള പെൺകുട്ടിക്കെതിരെ അമ്മാവൻ ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് പിതാവ് വഴിക്കടവ് പൊലീസിൽ പരാതി നൽകി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പിന്നാലെ പോലീസും വ്യാജ പരാതിയാണെന്ന് സംശയം പ്രകടിപ്പിച്ചതോടെ പെൺകുട്ടിയെ ശിശുസംരക്ഷണ യൂണിറ്റ് കൗൺസലിങ് നടത്തി. പിതാവ് പറഞ്ഞിട്ടാണ് താൻ അമ്മാവനെതിരെ മൊഴി നൽകിയതെന്ന് കുട്ടി കൗൺസലിങ്ങിൽ തുറന്നു പറഞ്ഞു. മജിസ്ട്രേറ്റിന് മുമ്പിൽ രഹസ്യമൊഴി നൽകിയപ്പോഴും കുട്ടി മൊഴി ആവർത്തിച്ചു. ഇതോടെയാണ് കുടുംബവഴക്കിനെച്ചൊല്ലി പിതാവ് ഭാര്യാസഹോദരനെ കുടുക്കാൻ കുട്ടിയെ കരുവാക്കുക ആണെന്ന് തെളിഞ്ഞത്
Read Also: രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശം തള്ളി ബൈഡൻ അഡ്മിനിസ്ട്രേഷൻ
മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെക്കൊണ്ട് മൊഴി നൽകിച്ചതെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ വ്യക്തമായി. ഇത്തരം നിയമലംഘനങ്ങൾ ഗൗരവത്തോടെയാണ് ശിശുക്ഷേമസമിതി കാണുന്നതെന്ന് ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്കർ പറഞ്ഞു,
Post Your Comments