ദിസ്പൂർ: മതപഠനം സർക്കാരിന്റെ ചിലവിൽ നടത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന അസം സർക്കാരിന്റെ തീരുമാനം ശരിവെച്ച് ഗുവാഹത്തി ഹൈക്കോടതി. ആസാം സർക്കാർ മദ്രസകൾ വിദ്യാലയങ്ങളാക്കി മാറ്റിയിരുന്നു. സർക്കാരിന്റെ ഈ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി പ്രഖ്യാപനം.
ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ളതാണെങ്കിൽ പോലും സർക്കാർ ധനസഹായം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപഠനം നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി, കോടതി ഹർജി തള്ളുകയായിരുന്നു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള അസം സർക്കാർ 2020-ലാണ് അസം റിപ്പീലിങ് ആക്ട് പാസ്സാക്കുന്നത്. ഈ ആക്ട് പാസ്സാക്കിയതോടെ അസം മദ്രസ എഡ്യൂക്കേഷൻ ആക്ട് 2018-ഉം, അസം മദ്രസ എഡ്യൂക്കേഷൻ (പ്രൊവിൻഷ്യലൈസേഷൻ ) ആക്ട് 1995-ഉം അസാധുവാകുകയായിരുന്നു. പുതിയ നിയമപ്രകാരം സർക്കാർ ധനസഹായത്തോടെയുള്ള മദ്രസകളിലെ മതപഠനം നിർത്തലായി. പിന്നീട്, ഇത്തരം മദ്രസകൾ വിദ്യാലയങ്ങളാക്കി മാറ്റാൻ അസം സർക്കാർ തീരുമാനമെടുക്കുകയായിരുന്നു.
മദ്രസ വിദ്യാഭ്യാസ ബോർഡ് പിരിച്ചുവിട്ട ആസാം സർക്കാർ, ബോർഡുമായി ബന്ധപ്പെട്ട എല്ലാ ബാങ്ക് അക്കൗണ്ടുകളും രേഖകളും അസം ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷനിലേക്ക് മാറ്റുകയും ചെയ്തു. ആസാം സർക്കാരിന്റെ ഈ നടപടി ചോദ്യം ചെയ്തുകൊണ്ട് 13 പേരാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നത്.
Post Your Comments