Latest NewsKerala

മലപ്പുറം കോളേജിലെ വിദ്യാർത്ഥികളെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

ഇയാളെ പോലീസ് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി.

കുറ്റ്യാടി : മലപ്പുറം പ്രിയദർശിനി കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയ പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ. മേൽമുറി സ്വദേശിയായ 35 കാരൻ ജുനൈദുള്ളയാണ് പിടിയിലായത്. ഇയാൾക്കെതിരെ കുട്ടികൾ പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്നലെയായിരുന്നു സംഭവം. മലപ്പുറം മേൽമുറി പ്രിയദർശിനി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർഥികളും മേൽമുറി അങ്ങാടിയിൽ വെച്ച് വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് എസ്ഡിപിഐ പ്രവർത്തകൻ ജുനൈദ് കത്തിയെടുത്ത് വിദ്യാർത്ഥികൾക്ക് നേരെ വീശിയത്.

നടുറോഡിൽ വെച്ചായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ വൈറലായിരുന്നു. തുടർന്ന് പോലീസ് സ്വമേധയാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പോലീസ് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button