Latest NewsNewsLife StyleFood & CookeryHealth & Fitness

കടല്‍ മീനിനേക്കാള്‍ ഗുണം പുഴമീനിന് : അറിയാം ആരോഗ്യഗുണങ്ങള്‍

കടല്‍ മീനിനേക്കാള്‍ ഗുണം പുഴ മീനിനെന്ന് പഠനം. ഔഷധ ഗുണമേറിയ പായലുകളും ചെറുസസ്യങ്ങളും ധാരാളം കഴിക്കുന്നവയായതു കൊണ്ടാണ് പുഴ മത്സ്യങ്ങളുടെ ആരോഗ്യഗുണം കൂടുന്നത്.

ഒമേഗ 3 ഫാറ്റി ആസിഡ് ഇവയില്‍ സമ്പുഷ്ടമായി കാണപ്പെടുന്നതിനാല്‍ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും വളരെ നല്ലതാണ്. ചര്‍മ്മരോഗങ്ങള്‍,​ അലര്‍ജി എന്നിവയ്ക്കും പുഴമീന്‍ കഴിക്കുന്നത് നല്ലതാണ്.

പുഴമീന്‍ കഴിക്കുന്നത് സ്ത്രീകളിലെ സ്തനാര്‍ബുദ സാദ്ധ്യത കുറയ്ക്കുന്നുവെന്നും പഠനങ്ങളുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി,​ ബുദ്ധിശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ കുട്ടികളെ പുഴ മത്സ്യം കഴിക്കുന്നത് നല്ലതാണ്.

Read Also : സർക്കാർ ഖജനാവ് കാലിയാക്കി പിണറായി ഭാര്യക്കൊപ്പം ഉലകം ചുറ്റും വാലിബനായി: കേരളത്തിൽ നിൽക്കുന്നതിഷ്ടമല്ല: പിസി ജോർജ്

ആസ്തമ ഉള്‍പ്പെടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കും വാര്‍ദ്ധക്യത്തില്‍ ആരോഗ്യം നിലനിറുത്താനും പുഴ മത്സ്യം സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button