KeralaLatest NewsNews

കോവിഡ് മരണവും പ്രതിദിന രോഗബാധിതരുടെ എണ്ണവും കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ല: കേരളത്തിനെതിരെ കേന്ദ്രം

ന്യൂഡൽഹി : കോവിഡ് മരണങ്ങളും പ്രതിദിന രോഗബാധിതരുടെ എണ്ണവും കൃത്യമായി റിപ്പോർട്ട്  ചെയ്യാത്തതാണ് കേരളത്തിൽ രോഗവ്യാപനം കൂടാൻ കാരണമെന്ന് കേന്ദ്രം. ഈ വിവരങ്ങൾ അതതുദിവസം റിപ്പോർട്ട് ചെയ്തെങ്കിലേ രോഗബാധിത മേഖല തരംതിരിച്ച് വ്യാപനം തടയാനാകൂവെന്നും ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

കേരളം കൃത്യമായ കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. ഒക്ടോബർ മുതൽ ഫെബ്രുവരി 2-വരെ 24,730 മുൻകാല മരണങ്ങൾ പട്ടികയിൽ ചേർത്തു.ഫെബ്രുവരി രണ്ടിന് 1000 മരണങ്ങളാണ് മുൻകാല മരണമെന്ന നിലയിൽ റിപ്പോർട്ട് ചെയ്തത്.ഈ പ്രവണത പാടില്ലെന്ന് പലതവണ കേന്ദ്രസംഘം സംസ്ഥാനത്തിന് നിർദേശം നൽകിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  രഞ്‍ജിത്ത് – സിബി മലയിൽ കൂട്ടുകെട്ടിൽ ‘കൊത്ത് ‘: ഒഫീഷ്യൽ ടീസർ ഇന്ന് പുറത്തുവിടും

കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് അമ്പതിനായിരത്തിലധികം സജീവരോഗികകളുള്ളത്. കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ 34 സംസ്ഥാനങ്ങളിൽ കേസുകൾ കുറയുന്നുണ്ട്. രണ്ടാഴ്ചയ്ക്കിടെ രോഗസ്ഥിരീകരണനിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള ജില്ലകൾ 406-ൽ നിന്ന് 297-ലെത്തി. അഞ്ചിനും പത്തിനും ഇടയിലുള്ള ജില്ലകൾ 145-ൽനിന്ന് 169 ആയി. അഞ്ചിൽ താഴെയുള്ള ജില്ലകൾ 183-ൽനിന്ന് 268-ലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button