Latest NewsKeralaNewsInternationalGulf

വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റെയ്ൻ ഒഴിവാക്കി: തീരുമാനം കോവിഡ് അവലോകന യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റെയ്ൻ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷന്റെ ചേർന്ന കോവിഡ് അവലോന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. രോഗലക്ഷണമുള്ളവർക്ക് മാത്രമേ സമ്പർക്കവിലക്ക് ആവശ്യമുള്ളൂവെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.

Read Also: പരസ്പര സമ്മതത്തോടെ ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധം, മൊഴികള്‍ പോലീസിന് തിരിച്ചടി

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതി. അന്താരാഷ്ട്ര യാത്രികർ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആർ.ടി.പി.സി.ആർ. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിർദ്ദേശം യോഗം അംഗീകരിച്ചു.

വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദ്ദേശിക്കുകയും ചെയ്തു.

Read Also: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്, എല്ലാ സമ്മാനവും ഇന്ത്യക്കാര്‍ക്ക്: 44 കോടി നേടിയത് മലയാളി യുവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button