ന്യൂഡല്‍ഹി : സമാജ് വാദി പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതത്വം, അഭിമാനം, സമൃദ്ധി എന്നിവ നിലനിര്‍ത്താനുള്ളതാണ് ഈ തിരഞ്ഞെടുപ്പെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജനങ്ങൾ അകറ്റണമെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ‘ജന്‍ ചൗപാല്‍’ പരിപാടി വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീററ്റ്, ഗാസിയാബാദ്, അലിഗഢ്, ഹാപുര്‍, നോയ്ഡ എന്നിവിടങ്ങളിലെ ജനങ്ങളോട് വികസനത്തിന് വേണ്ടി വോട്ട് രേഖപ്പെടുത്താന്‍ ഞാൻ അഭ്യര്‍ഥിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പുറത്താക്കി ജനങ്ങൾ പുതുചരിത്രം കുറിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സമാജ് വാദി പാര്‍ട്ടി ‘പരിവാര്‍വാദി’ പാര്‍ട്ടിയാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു. ഉത്തര്‍ പ്രദേശില്‍ സമാധാനം നിലനിര്‍ത്താനുള്ളതാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവ്വ്: അബുദാബിയിൽ എണ്ണ ഇതര മേഖല കുതിക്കുന്നു
പരിപാടിയിൽ സംസ്ഥാനത്ത് ക്രമസമാധാനം ശക്തിപ്പെടുത്തിയതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ മോദി അഭിനന്ദിക്കുകയും ചെയ്തു. എന്നെങ്കിലും ക്രിമിനലുകളെ നിയന്ത്രിക്കാനാവുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി സംസ്ഥാനത്ത് നിയമവാഴ്ച സാധ്യമാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments