രാജപുരം: ബസ് പുറപ്പെടേണ്ട സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ കൈയ്യാങ്കളിയിലെത്തിയതിന് പിന്നാലെ ബസുകൾ പിടിച്ചെടുത്ത് പൊലീസ്. കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ ഒടുന്ന ബസുകളിലെ ജീവനക്കാർ ആണ് തമ്മിലടിച്ചത്.
മൂന്നുതവണയാണ് ബസ് ജീവനക്കാർ തമ്മിലടിച്ചത്. ഇതോടെ ബസുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടജാദ്രി, അൽമാസ് ബസിലെ ജീവനക്കാരാണ് തമ്മിൽ ഏറ്റുമുട്ടിയത്.
വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡിൽ വച്ച് സമയത്തെചൊല്ലി ഇരുബസിലേയും ജീവനക്കാർ തമ്മിൽ ആദ്യ വാക്കേറ്റവും കൈയാങ്കളിയും നടന്നു. ഇതിനിടയിൽ കുടജാദ്രി ബസിലെ ജീവനക്കാർ അൽമാസിലെ ജീവനക്കാരെ മർദിക്കുകയും ചെയ്തു. മറ്റു ബസുകളിലെ ജീവനക്കാർ ഇരുകൂട്ടരെയും അനുനയിപ്പിച്ച് അയച്ചു. എന്നാൽ തങ്ങളെ കൈയേറ്റം ചെയ്ത കുടജാദ്രി ബസിലെ ജീവനക്കാരെ ഉച്ചകഴിഞ്ഞ് പാണത്തൂർ ബസ്സ്റ്റാൻഡിൽ വച്ച് അൽമാസിലെ ജീവനക്കാർ തിരിച്ച് കൈയേറ്റം ചെയ്തു.
Read Also : ‘മരണകാരണം മുഖ്യമന്ത്രിയും സര്ക്കാരും’ കുറിപ്പെഴുതി വെച്ച് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രാജപുരം പൊലീസ് ബസിൽ യാത്രക്കാരുള്ളതിനാൽ ഇരുവരേയും അനുനയിപ്പിച്ച് പറഞ്ഞുവിട്ടു. എന്നാൽ പാണത്തൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചുവരികയായിരുന്ന അൽമാസ് ബസിനെ കുടജാദ്രി ബസിന്റെ ഉടമയുടെ നാടായ അട്ടേങ്ങാനത്തു വച്ച് ഒരുസംഘമാളുകൾ തടഞ്ഞുനിർത്തി യാത്രക്കാരെ ഇറക്കിവിടുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതേത്തുടർന്നാണ് രാജപുരം പൊലീസ് ഒരു ബസും അമ്പലത്തറ പൊലീസ് മറ്റൊരു ബസും കസ്റ്റഡിയിലെടുത്തത്.
Post Your Comments