കോട്ടയം: ഗുണ്ടാവിളയാട്ടവും, ബലാത്സംഗങ്ങളും, തട്ടിപ്പും തുടര്‍ക്കഥയായതോടെ ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവച്ച് മന്ത്രിസഭയില്‍ കഴിവ് തെളിയിച്ച മരുമകന് കൂടിയായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിസ്ഥാനം ഏല്‍പ്പിക്കണമെന്ന് ജനപക്ഷം ചെയര്മാന് പി.സി.ജോര്‍ജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
‘പിണറായി ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയായി. ആറുവര്‍ഷമായി കേരളം പിണറായിയെ ചുമക്കുകയാണ്. പൊതുമരാമത്ത് വകുപ്പില്‍ റിയാസ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റോഡുകളുടെ അവസ്ഥ മെച്ചപ്പെടുന്ന സ്ഥിതിവിശേഷമാണ്. ആ പയ്യന് കൊള്ളാം എന്നാണ് പൊതുജനങ്ങളുടെയും അഭിപ്രായം. താന്‍ ഇത് തമാശയായി പറയുകയല്ല’- പിസി ജോര്‍ജ് വ്യക്തമാക്കി
Post Your Comments