Latest NewsKeralaNews

ശബരിമലയിൽ നാലു വർഷമായി ലേഔട്ട് പ്ലാൻ പോലും തയ്യാറാക്കിയിട്ടില്ല: ഹൈക്കോടതി ഇടപെടലിനെ വിമർശിച്ച് ദേവസ്വം മന്ത്രി

എക്സിക്യൂട്ടീവ് ചെയ്തതിനെക്കാള്‍ എന്താണ് കോടതി നിയോ​ഗിച്ച ഹൈപവർ കമ്മിറ്റി ചെയ്തതെന്ന് വിലയിരുത്തണം.

തിരുവനന്തപുരം: ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ ഹൈക്കോടതി ഇടപെടലിനെ വിമർശിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഹൈക്കോടതി നിയോ​ഗിച്ച ഹൈപവർ കമ്മറ്റിയുടെ പ്രവർത്തനത്തിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും എക്സപേർട്ട് കമ്മറ്റികളുടെ പ്രവർത്തനം ശരിയാണോ എന്ന് കോടതി തന്നെ പരിശോധിക്കനാമെന്നും അദ്ദേഹം പറഞ്ഞു. കോടതി നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണെന്നും മന്ത്രി വിമർശിച്ചു.

‘ദേവസ്വം ബോർഡിന് കീഴിലുളള വികസന പ്രവർത്തനങ്ങളുടെ വേ​ഗത കൂട്ടാനായി ഹൈക്കോടതി 2007 ൽ ഹൈപവർ കമ്മറ്റിയെ നിയോഗിച്ചിരുന്നു. ഭരണ സംവിധാനം ശരിയല്ലെന്ന് പറഞ്ഞാണ് മേൽനോട്ടം ജുഡീഷ്യറി ഏറ്റെടുത്തത്. എന്നാൽ ആ നടപടി ഗുണകരമായെന്ന് പറയാൻ അവർക്കും കഴിയുന്നില്ല. ശബരിമലയിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നാലു വർഷമായി ലേഔട്ട് പ്ലാൻ പോലും തയ്യാറാക്കിയിട്ടില്ല. ഇത് നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിന് കാരണമായി’- മന്ത്രി ചൂണ്ടിക്കാണിച്ചു.

Read Also: കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന് തുടക്കം മുതല്‍ തന്നെ തിരിച്ചടി, ഇനി ഇത് യാഥാര്‍ത്ഥ്യമാകുമോ ? കണ്ടറിയണം

‘ദേവസ്വം ബോർഡിലെ അഴിമതികളെക്കുറിച്ച് കോടതി തന്നെ നേരിട്ടാണ് പരിശോധിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ടും കോടതിക്ക് നേരിട്ടാണ് സമർപ്പിക്കുന്നത്. അതുകൊണ്ട് അഴിമതി കണ്ടെത്തിയാൽ നടപടിയെടുക്കാം. കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ചിലത് ബോധ്യപ്പെടും ചിലത് ബോധ്യപ്പെടുന്നില്ല. എക്സിക്യൂട്ടീവ് ചെയ്തതിനെക്കാള്‍ എന്താണ് കോടതി നിയോ​ഗിച്ച ഹൈപവർ കമ്മിറ്റി ചെയ്തതെന്ന് വിലയിരുത്തണം. അഴിമതി തടയണമെന്ന കാര്യത്തിൽ കോടതിയെക്കാള്‍ താത്പര്യം സർക്കാരിനുണ്ട് ‘- മന്ത്രി പറഞ്ഞു. അതേസമയം, ഹൈക്കോടതിയുടെ നിയന്ത്രണങ്ങളിൽ സർക്കാർ ഇപ്പോൾ ഇടപെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button