ThiruvananthapuramLatest NewsKeralaNattuvarthaNews

വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സ് : പോക്സോകേസിൽ ജെ.​സി.​ബി ഓ​പ​റേ​റ്റർ പിടിയിൽ

വെ​ഞ്ഞാ​റ​മൂ​ട് വേ​ങ്ക​മ​ല മു​ക്കു​ടി​ലി​ൽ നി​ര​ഞ്ജ​ൻ (22) ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്

നെ​ടു​മ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ജെ.​സി.​ബി ഓ​പ​റേ​റ്റ​ർ അറസ്റ്റിൽ. വെ​ഞ്ഞാ​റ​മൂ​ട് വേ​ങ്ക​മ​ല മു​ക്കു​ടി​ലി​ൽ നി​ര​ഞ്ജ​ൻ (22) ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്. നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടിയത്.

മൊ​ബൈ​ൽ ഫോ​ൺ വ​ഴി പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട ഇ​യാ​ൾ വി​വാ​ഹം വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ്​ പീ​ഡി​പ്പി​ച്ച​ത്. ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി​ക്ക് ന​ൽ​കിയ പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : മാളുകൾക്കും ബാറുകൾക്കും ആകാം, തിയേറ്ററിന് മാത്രം നിഷിദ്ധം: സി കാറ്റഗറി ജില്ലകളിൽ തിയേറ്ററുകൾ തുറക്കുമോ?

തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​വും എ​സ്.​സി/​എ​സ്.​ടി വ​കു​പ്പും ചേ​ർ​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button