Latest NewsNewsLife StyleFood & CookeryHealth & Fitness

ചുമയാണോ നിങ്ങളുടെ പ്രശ്‌നം?: ഇതാ വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പ വഴികൾ

ചുമയ്‌ക്കുള്ള കാരണങ്ങൾ പലതാണ്. പല തരത്തിലുള്ള അലർജി കൊണ്ടും കാലാവസ്ഥാവ്യതിയാനങ്ങൾ കൊണ്ടുമൊക്കെ ചുമ വരാം. എന്നാൽ, ചുമ മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ചുക്ക്

ചുക്ക്, ജീരകം, പഞ്ചസാര എന്നിവ സമം ചേര്‍ത്ത് ഉപയോഗിച്ചാല്‍ ചുമ ശമിക്കും. ചുക്ക്, ശര്‍ക്കര, എള്ള് ഇവ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

തുളസിയില

തുളസിയില ചുമ മാറാന്‍ നല്ല മരുന്നാണ്. ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ചേര്‍ത്ത് തിളപ്പിക്കുക. ഇടയ്ക്കിടെ കുടിക്കുന്ന് തൊണ്ടവേദന, ചുമ, കഫക്കെട്ട് എന്നിവ മാറാൻ സഹായിക്കും.

Read Also  :  ഭാരവും കുടവയറും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോ​ഗിക്കാം ആപ്പിള്‍ സെഡര്‍ വിനഗിരി

തേന്‍

തേന്‍ തൊണ്ടവേദനയ്ക്ക് ഫലപ്രദമായ ഔഷധമാണ്. നാരങ്ങ നീരും രണ്ട് ടീസ്പൂണ്‍ തേനും ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം. ഒരു സ്പൂണ്‍ തേന്‍ മാത്രമായി കഴിക്കുന്നതും നല്ലതാണ്.
‌‌
പുതിനയില

കഫക്കെട്ടും ചുമയും മാറാൻ ഏറെ നല്ലതാണ് പുതിനയില. പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ പുതിന ചായ കുടിക്കുകയോ ചെയ്യുന്നത് ജലദോഷം, തൊണ്ടവേദന എന്നിവ എളുപ്പം കുറയ്ക്കാൻ സഹായിക്കുന്നു. പുതിനയില അല്ലാതെ കഴിക്കുന്നതും ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

Read Also  : വണ്ണം കുറയ്ക്കാന്‍ മുന്തിരി ജ്യൂസ്!

ഉപ്പ് വെള്ളം

ഉപ്പ് വെള്ളം കവിള്‍ക്കൊള്ളുന്നത് ചുമക്കും കഫക്കെട്ടിനും തൊണ്ട വേദനയ്ക്കും ആശ്വാസമേകും. എട്ട് ഔണ്‍സ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് വേണം കൊള്ളാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button