Latest NewsKeralaNews

കോവിഡ്: കേരളത്തിന്റെ പ്രവർത്തനം സുതാര്യം,രോഗ വ്യാപനതോത് കുറയുന്നതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗ വ്യാപനതോത് നന്നായി കുറയുന്നിട്ടുണ്ട്. രോ​ഗവ്യാപന നിരക്ക് 10% ആയി കുറഞ്ഞെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമാണ്. കൃത്യമായ ആസൂത്രണം നടത്തിയാണ് കേരളം കോവിഡിനെ പ്രതിരോധിച്ചത്.കോവിഡ് ടിപിആർ ഉയർന്ന് നിന്നത് രോഗം ഉള്ളവരെ മാത്രം പരിശോധിച്ചത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. എത്ര സംസ്ഥാനങ്ങളുടെ മരണനിരക്ക് സുപ്രീംകോടതി മാനദണ്ഡങ്ങൾ മാറ്റിയ ശേഷം കൂടിയിട്ടുണ്ടെന്നും മന്ത്രി ചോദിച്ചു.

Read Also  :  പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി രൂപ കൂടി: മന്ത്രി വി ശിവൻകുട്ടി

കേരളം സുതാര്യമായാണ് എല്ലാം ചെയ്തത്. ഇക്കാര്യത്തിൽ സുപ്രീം കോടതി കേരളത്തെ അഭിനന്ദിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവരങ്ങളും സുതാര്യമാണ്. ഓരോ സംസ്ഥാനത്തിന്റെയും മരണനിരക്ക് പരിശോധിക്കണം എന്ന കാര്യം കേരളം ആരോഗ്യമന്ത്രിയുടെ യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button