Latest NewsIndiaNews

കാമുകിയെ പിരിഞ്ഞിരിക്കാൻ വയ്യ: ട്രോളി ബാഗിലാക്കി കാമുകൻ ഹോസ്റ്റലിൽ കൊണ്ടുപോയി, വാർഡൻ കൈയ്യോടെ പൊക്കി

ഹോസ്റ്റല്‍ വാര്‍ഡന്‍ നീക്കം കൈയ്യോടെ പിടികൂടിയതോടെ പദ്ധതി പൊളിഞ്ഞു. ഇരുവരും ഹോസ്റ്റലില്‍ നിന്ന് സസ്‌പെൻഡ് ആവുകയും ചെയ്തു.

മണിപ്പാൽ: കാമുകിയെ ട്രോളി ബാഗിൽ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ച് വിദ്യാര്‍ഥി. മണിപ്പാലിലെ എഞ്ചിനിയറിങ്ങ് കോളേജിൽ ആയിരുന്നു സംഭവം. എന്നാല്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ നീക്കം കൈയ്യോടെ പിടികൂടിയതോടെ പദ്ധതി പൊളിഞ്ഞു. ഇരുവരും ഹോസ്റ്റലില്‍ നിന്ന് സസ്‌പെൻഡ് ആവുകയും ചെയ്തു.

Also read: സ്വര്‍ണക്കടത്ത് കേസ്, നടിയെ ചോദ്യം ചെയ്തു : അന്വേഷണം സിനിമാ മേഖലയിലെ കൂടുതല്‍ പേരെ കേന്ദ്രീകരിച്ച്

കഴിഞ്ഞ ദിവസമാണ് വലിയ ട്രോളി ബാഗുമായി ഹോസ്റ്റിലിലേക്ക് വരുന്ന വിദ്യാര്‍ഥി വാർഡന്റെ കണ്ണില്‍ പെട്ടത്. അസ്വാഭാവികത തോന്നിയ വാര്‍ഡന്‍ ഇത്രയും വലിയ ട്രോളി ബാഗിനകത്ത് എന്താണെന്ന് അന്വേഷിച്ചു. ഓണ്‍ലൈന്‍ വഴി വാങ്ങിയ സ്വകാര്യ വസ്തുക്കൾ ആണെന്ന് ആയിരുന്നു വിദ്യാർത്ഥിയുടെ വിശദീകരണം. അതില്‍ തൃപ്തി വരാതെ വാർഡൻ ബാഗ് തുറന്നു കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥി തടസ്സം നിൽക്കാൻ ശ്രമിച്ചെങ്കിലും വാർഡൻ ബാഗ് തുറന്നു. അപ്പോഴാണ് എഞ്ചിനിയറിങ്ങ് കോളേജിലെ തന്നെ വിദ്യാര്‍ഥിനിയും കാമുകിയുമായ പെണ്‍കുട്ടി ബാഗില്‍ ചുരുണ്ടുകൂടിയിരിക്കുന്നത് വാർഡൻ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. കാമുകനും കാമുകിയും തുടര്‍ന്ന് വീടുകളിലേക്ക് തന്നെ മടങ്ങിയതായി അവരുടെ സഹപാഠികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button