മനാമ: രാജ്യത്തേക്കുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബഹ്‌റൈൻ. 2022 ഫെബ്രുവരി 4, വെള്ളിയാഴ്ച്ച മുതൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്ന് ബഹ്‌റൈൻ അറിയിച്ചു.
ഫെബ്രുവരി നാലു മുതൽ ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിമാനത്തിൽ കയറുന്നതിന് മുൻപ് നിർബന്ധമാക്കിയിരുന്ന പിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഒഴിവാക്കുന്നതാണ്. രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ബഹ്റൈനിലെ വിമാനത്താവളത്തിൽ വെച്ച് പിസിആർ പരിശോധന നടത്തുന്നതാണ്. അതേസമയം വാക്‌സിനെടുക്കാത്ത യാത്രികർക്ക് ബഹ്റൈനിലെത്തിയ ശേഷം ക്വാറന്റെയ്ൻ ഏർപ്പെടുത്തും.
Post Your Comments