COVID 19USALatest NewsNewsInternational

കൊവിഡ് മരണനിരക്കിൽ ലോകരാജ്യങ്ങളിൽ ഒന്നാമതായി അമേരിക്ക: കണക്കുകൾ പുറത്ത്

9.1 ലക്ഷം പേർ അമേരിക്കയിൽ കൊവിഡിന് കീഴടങ്ങിയപ്പോൾ, രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 6.3 ലക്ഷം പേർ കൊവിഡ് ബാധിതരായി മരിച്ചു.

ദില്ലി: രാജ്യത്തെ കൊവിഡ് മരണനിരക്ക് അഞ്ച് ലക്ഷം കടന്നു. കൊവിഡ് മൂന്നാം തരംഗത്തിൽ എത്തി നിൽക്കുമ്പോൾ ആകെ അഞ്ച് ലക്ഷത്തിലേറെ ജീവനുകളാണ് കൊവിഡ് കവർന്നതെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. 2020 ജൂലൈയിലാണ് രാജ്യത്തെ കൊവിഡ് മരണം 4 ലക്ഷം കടന്നത്. അതിന് ശേഷം 217 ദിവസമെടുത്താണ് മരണസംഖ്യ 5 ലക്ഷത്തിലേക്ക് എത്തിയത് എന്നത് ആശ്വാസകരമാണ്. വാക്സീൻ മരണ സംഖ്യയിൽ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. മൂന്നാം തരംഗത്തിൽ രാജ്യത്ത് മരിച്ചവരിൽ 90 ശതമാനം പേരും രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചിരുന്നില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Also read: ചിന്നിച്ചിതറിയ ഐഎസ് തലവൻ ലൈംഗിക അടിമകളാക്കി ചെറിയ പെൺകുട്ടികളെ വിറ്റ കൊടും ഭീകരൻ

ലോകരാജ്യങ്ങളിൽ കൊവിഡ് മരണനിരക്കിൽ ഇന്ത്യ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും ബ്രസീലും ആണ് ഇന്ത്യക്ക് മുകളിൽ. ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചത് അമേരിക്കയിലാണ്. 9.1 ലക്ഷം പേർ അമേരിക്കയിൽ കൊവിഡിന് കീഴടങ്ങിയപ്പോൾ, രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 6.3 ലക്ഷം പേർ കൊവിഡ് ബാധിതരായി മരിച്ചു. എന്നാൽ ഇന്ത്യയിൽ മൂന്നാം തരംഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം താഴുന്നില്ല. ഇന്നും രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിന് മുകളിലാണ്.

അതേസമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകനയോഗം ചേരും. വ്യാപനത്തിൽ കുറവ് പ്രകടമായ സ്ഥിതിയ്ക്ക് ഇളവുകൾ അനുവദിക്കാൻ സാധ്യതയുണ്ട്. വ്യാപനം കുറഞ്ഞ തിരുവനന്തപുരം അടക്കമുള്ള ജില്ലകളെ കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ നിന്ന് മാറ്റിയേക്കും. മൂന്നാം തരംഗത്തിൽ ഇന്നലെ ആദ്യമായി ആക്റ്റീവ് രോഗികളുടെ എണ്ണം കുറഞ്ഞു. ഞായാറാഴ്ച്ചയിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം തുടരാൻ കഴിഞ്ഞ അവലോകന യോഗം തീരുമാനിച്ചിരുന്നതിനാൽ ഇന്ന് ഈ തീരുമാനത്തിൽ മാറ്റം ഉണ്ടായേക്കില്ല. ജില്ലകളെ കാറ്റഗറികളായി തിരിച്ചുകൊണ്ടുള്ള നിയന്ത്രണവും തുടർന്നേക്കും. പൊതുപരിപാടികളിലെ ആൾക്കൂട്ട നിയന്ത്രണവും ഒരാഴ്ച്ച കൂടി തുടരാനാണ് സാധ്യത. നിലവിൽ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കൊല്ലം,കോട്ടയം ജില്ലകൾ സി കാറ്റഗറിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button