KeralaLatest NewsNewsIndia

യു.പിയിൽ ഇത്തവണയും ബിജെപി തന്നെ, കഴിഞ്ഞ തവണത്തെ സീറ്റ് നിർത്താൻ കോൺഗ്രസിനാകുമോ? – പണ്ഡിറ്റിന്റെ നിരീക്ഷണം

പഞ്ചാബ്, ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. പഞ്ചാബ് , ഉത്തർ പ്രദേശ് , ഗോവാ , മണിപ്പൂർ , ഉത്തരാഞ്ചൽ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട് എങ്കിലും ഉത്തർപ്രദേശിലെ ഫലം ആകും എല്ലാവരും ഉറ്റു നോക്കുന്നതെന്ന് നിരീക്ഷിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ആരായിരിക്കും യു.പി കൈയ്യടക്കുക എന്ന് പ്രവചിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

2017 ൽ ആകെയുള്ള 403 സീറ്റിൽ നിന്നും 325 സീറ്റ് നേടി ബിജെപി ജയിക്കുകയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആവുകയുമായിരുന്നു. അഞ്ചു വർഷത്തിന് ശേഷം ആ വിജയം ആവർത്തിക്കാൻ ബിജെപിക്ക് കഴിയുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ. അഖിലേഷ് യാദവ് വല്ല അത്ഭുത പ്രകടനവും കാണിക്കുമോ എന്ന് കരുതുന്നവരും ഉണ്ട്. പണ്ട് യു.പി ഭരിച്ച മായാവതിയുടെ ബി.എസ്.പിയും പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസും യു.പിയിൽ ദുർബലരാണ് എന്ന നിരീക്ഷണമാണ് പണ്ഡിറ്റ് നടത്തുന്നത്. 24 കോടിയിൽ അധികം ജനസംഖ്യയുള്ള ഒരു സംസ്ഥാനം ഭരിക്കുക എന്നത് ഒട്ടും എളുപ്പമല്ല എന്ന് അദ്ദേഹം പറയുന്നു.

Also Read:‘സ്വർണമായി തന്നെ വേണമെന്ന പരമ്പരാഗത വിശ്വാസത്തെ ഉടച്ചുകളയാൻ ഇത്തിരി പ്രയാസപ്പെട്ടു’: തരംഗമായി ‘സിംപിൾ’ കല്ല്യാണം

യു.പി യോഗിക്ക് അനുകൂലമാകുമെന്ന് കരുതാനുള്ള പണ്ഡിറ്റിന്റെ കാരണങ്ങൾ ഇതൊക്കെ:

* കഴിഞ്ഞ അഞ്ചു വർഷത്തിന് ഇടയിൽ ഉണ്ടായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലെ കുറവ്.

* നിരവധി എക്സ്പ്രസ് ഹൈവേ കൊണ്ട് വന്നത്.

* നിരവധി പുതിയ ഫാക്ടറീസ് തുടങ്ങി ആയിരങ്ങൾക്ക് ജോലി കൊടുത്തു.

* നോയ്ഡയിലെ വലിയ ഫിലിം സിറ്റി.

Also Read:രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശം തള്ളി ബൈഡൻ അഡ്മിനിസ്ട്രേഷൻ

എണ്ണിയാൽ തീരാത്ത വികസനം കൊണ്ടുവന്നിട്ടും ജനങ്ങൾ പ്രതീക്ഷിച്ച വികസനം വന്നില്ല എന്നാണു പ്രതിപക്ഷമായ എസ്.പിയുടെ വാദം. ഈ വികസനം കൊണ്ടുവരിക എന്ന ലക്ഷ്യമാണ് തങ്ങൾക്ക് എന്നാണ് ഇവരുടെ പ്രചാരണം. എത്രയൊക്കെ ഭരണവിരുദ്ധ തരംഗം ഉണ്ടായാലും ബിജെപി തന്നെയാകും നേരിയ ഭൂരിപക്ഷത്തിൽ എങ്കിലും ഭരണം നിലനിർത്തുക എന്നാണ് സന്തോഷ് പണ്ഡിറ്റ് നിരീക്ഷിക്കുന്നത്. എസ്.പി മികവ് പുലർത്താം. എന്നാൽ ബി.എസ്.പി, കോൺഗ്രസ് പാർട്ടി മറ്റൊന്നും നോക്കാതെ ഒറ്റകെട്ടായി എസ്.പിക്കൊപ്പം നിന്നിരുന്നെങ്കിൽ ചിലപ്പോൾ ഭരണമാറ്റത്തിനു നേരിയ സാധ്യത വന്നേനെ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

യു.പിയിൽ ബി.എസ്.പി കഴിഞ്ഞതിനേക്കാൾ മോശം പ്രകടനം ആകും ഇത്തവണ കാഴ്ചവെക്കുക. കഷ്ടപെട്ടാൽ കഴിഞ്ഞ തവണത്തെ സീറ്റ് കോൺഗ്രസിന് നിലനിറുത്താൻ ആകും. മറ്റു കുഞ്ഞൻ പാർട്ടികൾക്ക് ഒന്നും ഉത്തർപ്രദേശിൽ ഒരു റോളും ഇല്ല. അടുത്ത ലോകസഭാ ഫലത്തിന്റെ ഒരു ദിശാ സൂചകമായി വേണമെങ്കിൽ നമ്മുക്ക് യു.പി റിസൾട്ട് എടുക്കാം എന്നാണു അദ്ദേഹം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button