Latest NewsJobs & VacanciesNewsCareerEducation & Career

ഫിഷറീസ് വകുപ്പില്‍ മറൈന്‍ ഡാറ്റ എന്യൂമറേറ്റര്‍ ഒഴിവ് : അഭിമുഖം ഫെബ്രുവരി 11-ന്

കാസർഗോഡ് : ഫിഷറീസ് വകുപ്പില്‍ കാസറഗോഡ് ജില്ലയില്‍ മറൈന്‍ ഡാറ്റ കളക്ഷനും, ജുവൈനല്‍ ഫിഷിംഗ് പഠനവും സര്‍വ്വേയുടെ വിവരശേഖരണത്തിനായി ഒരു പാര്‍ട്ട്‌ടൈം എന്യൂമറേറ്ററെ ഒരു വര്‍ഷകാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളവര്‍ ആയിരിക്കണം. മറൈന്‍ ക്യാച്ച്അസ്സ്സ്‌മെന്റ് സര്‍വ്വെയില്‍ മുന്‍ പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. പ്രായം21 നും 36 നും മധ്യേ. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ഫെബ്രുവരി 11ന് രാവിലെ 10.30ന് ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍, കാഞ്ഞങ്ങാട് കാര്യാലയത്തില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍ 04672202537.

shortlink

Related Articles

Post Your Comments

Related Articles


Back to top button