Latest NewsNewsIndia

തൊഴിൽ അവസരം, ക്രമസമാധാനം, സ്ത്രീ സുരക്ഷ: യുപിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം വീഡിയോ പരസ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് ബിജെപി

ചായക്കടക്കാരൻ, ഗൃഹനാഥൻ, യുവതി, വീട്ടമ്മ എന്നിവര്‍ തൊഴില്‍ അവസരം, ക്രമസമാധാനം, സ്ത്രീ സുരക്ഷ, പൊതുവിതരണം എന്നിവ യോഗി സർക്കാരിന്റെ കാലത്ത് മെച്ചപ്പെട്ടുവെന്ന് വീഡിയോയില്‍ സാക്ഷ്യപ്പെടുത്തുന്നു.

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോൾ അടുത്ത ഘട്ടമായി വീഡിയോ പരസ്യങ്ങൾ പുറത്തിറക്കി ബിജെപി. ടിവി ചാനലുകളിലും, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കാണിക്കുന്നതിനായി നാലോളം പരസ്യ വീഡിയോകളാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. മുന്‍പ് യുപി ഭരിച്ച എസ്.പിയുടെ ഭരണകാലത്തെയും, അഞ്ച് കൊല്ലത്തെ ബിജെപിയുടെ യോഗി സര്‍ക്കാര്‍ ഭരണത്തെയും താരതമ്യം ചെയ്യുന്ന രീതിയിലാണ് പരസ്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

Also read: ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് മടുക്കുന്നു, 18 വര്‍ഷത്തിനിടെ ആദ്യമായി ഉപയോക്താക്കളുടെ എണ്ണത്തില്‍ വളരെ കുറവ്

ചായക്കടക്കാരൻ, ഗൃഹനാഥൻ, യുവതി, വീട്ടമ്മ എന്നിവര്‍ തൊഴില്‍ അവസരം, ക്രമസമാധാനം, സ്ത്രീ സുരക്ഷ, പൊതുവിതരണം എന്നിവ യോഗി സർക്കാരിന്റെ കാലത്ത് മെച്ചപ്പെട്ടുവെന്ന് വീഡിയോയില്‍ സാക്ഷ്യപ്പെടുത്തുന്നു. യുപിയിലെ ചാനലുകളിലും, ഓണ്‍ലൈന്‍ വഴിയും പരസ്യം പ്രക്ഷേപണം തുടങ്ങി കഴിഞ്ഞു. ‘നയം സത്യസന്ധം, നടപടി ഫലപ്രദം’ ആണ് പരസ്യങ്ങളുടെ ടാഗ് ലൈന്‍.

അതേസമയം, ജനങ്ങള്‍ ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിക്കുമെന്നും, മുന്‍ സര്‍ക്കാരുകള്‍ യുപിയെ തകര്‍ത്തെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അമിത് ഷായ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി വെര്‍ച്വല്‍ റാലിയില്‍ സംസാരിച്ചത്. ബിജെപി അധികാരത്തിൽ എത്തുന്നതിന് മുൻപ് ഉണ്ടായിരുന്ന സര്‍ക്കാര്‍ വീണ്ടും വന്നാല്‍ ഉത്തർപ്രദേശിൽ ഗുണ്ടാഭരണം നിലവിൽ വരുമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. സമാജ്‍വാദി പാര്‍ട്ടി – ആര്‍എല്‍ഡി സഖ്യം കാര്‍ഷിക വിഷയങ്ങളടക്കം മുൻനിർത്തി പ്രചാരണം ശക്തമാക്കുമ്പോൾ, ആദ്യഘട്ട പ്രചരണത്തിലെ അവസാനവട്ട ചർച്ചയിൽ സമാജ്‍വാദി പാര്‍ട്ടി ഏറെ പഴികേട്ട ക്രമസമാധാനം എടുത്തുയർത്തി ബിജെപി സ്ത്രീകളുടെ അടക്കം പിന്തുണ ഉറപ്പാക്കുകയാണ്.

shortlink

Post Your Comments


Back to top button