KannurLatest NewsKeralaNews

സിഐടിയുക്കാ‍ർ വിലക്കിയ കടയിൽ നിന്നും സാധനം വാങ്ങിയതിന് യുവാവിനെ ക്രൂരമായി മർദിച്ചു

കണ്ണൂർ: സിഐടിയുക്കാ‍ർ വിലക്കിയ കടയിൽ നിന്നും സാധനം വാങ്ങിയതിന് യുവാവിന് ക്രൂര മർദനം. തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ കണ്ണൂർ സ്വദേശി അഫ്സലിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോക്കുകൂലി തർക്കം നിലനിൽക്കുന്ന സ്ഥലത്താണ് യുവാവിന് നേരെ സിഐടിയു ഗുണ്ടകളുടെ ആക്രമണം നടന്നത്.

Also Read:ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ ഭരണനിർവ്വഹണത്തിൽ റിപ്പോർട്ട് തേടി ജില്ലാ ആസൂത്രണ സമിതി: കാരണമിത്

സംഭവത്തിൽ അഫ്സലിനെ സിഐടിയു തൊഴിലാളികൾ വളഞ്ഞിട്ട് ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടതോടെയാണ് വാർത്ത കൂടുതൽ ശ്രദ്ധ നേടിയത്. പ്രജീഷ്, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് അഫ്സൽ പറയുന്നു.

എന്നാൽ തങ്ങൾ നടത്തി വരുന്ന , സമരം പൊളിക്കാനെത്തിയ ആളെയാണ് തങ്ങൾ കൈകാര്യം ചെയ്തതെന്നാണ് സംഭവത്തിൽ സിഐടിയു യൂണിയൻ സെക്രട്ടറിയുടെ വിശദീകരണം. അഫ്സലിന്റെ മൊഴിയെടുക്കാനായി പൊലീസ് പരിയാരം മെഡിക്കൽ കോളേജിലെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button