റിയാദ്: ബിനാമി കച്ചവടം ഇല്ലാതാക്കാൻ സൗദി അറേബ്യ വാണിജ്യ സ്ഥാപനങ്ങൾക്ക് പത്ത് നിബന്ധനകൾ ഏർപ്പെടുത്തി. സ്ഥാപനത്തിന് കാലാവധിയുള്ള വാണിജ്യ രജിസ്ട്രേഷൻ ഉണ്ടായിരിക്കുക, സ്ഥാപന നടത്തിപ്പിന് ആവശ്യമായ എല്ലാ ഡാറ്റയ്ക്കും ലൈസൻസുകൾക്കും കാലാവധി ഉണ്ടാവുക, സ്ഥാപനത്തിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടാവുക, വാണിജ്യ ഇടപാടുകൾക്ക് വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിക്കാതിരിക്കുക എന്നിവയാണ് പ്രധാന നിബന്ധനകൾ.
Also read: യുഎഇയിലേക്ക് ഹൂതി വിമതരുടെ ആക്രമണം: യുഎഇ സേനയെ സഹായിക്കാൻ അമേരിക്കയുടെ പടക്കോപ്പുകൾ
പ്രവർത്തന ലൈസൻസ് പുതുക്കിയെന്ന് ഉറപ്പുവരുത്തുക, സ്ഥാപനത്തിന്റെ വിലാസം കൃത്യമായി പുതുക്കുക, സ്ഥാപനം വേതന സംരക്ഷണത്തിനുള്ള സർക്കാർ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുക, തൊഴിൽ വേതന ഡാറ്റ രേഖപ്പെടുത്തുക, കരാറുകൾ ഇലക്ട്രോണിക് ആയി രേഖപ്പെടുത്തുക, സ്ഥാപനത്തിൽ നിയമാനുസൃതമല്ലാത്ത തൊഴിലാളികളെ നിയമിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് സൗദി അറേബ്യയിലെ വാണിജ്യ സ്ഥാപനങ്ങൾ നിർബന്ധമായും പാലിക്കേണ്ട പുതിയ നിബന്ധനകൾ. സ്ഥാപനത്തിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും പ്രധാന ചട്ടങ്ങൾ പാലിച്ചുകൊണ്ട് രേഖപ്പെടുത്തേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സ്വദേശികൾ അല്ലാത്തവർക്ക് സ്ഥാപനത്തിൽ പൂർണാധികാരത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്ന സാഹചര്യം ഉണ്ടാക്കാതിരിക്കുക, ഇലക്ട്രോണിക് പേയ്മെന്റ് രീതികൾ പ്രയോജനപ്പെടുത്തുക, ബില്ലുകൾ ഇലക്ട്രോണിക് ആയി ഇഷ്യു ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുക, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് നിയമനുസ്യൂതമായ രീതികളിലൂടെ ധനസഹായം ലഭ്യമാക്കുക, ധനസഹായം കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും രേഖപ്പെടുത്തുകയും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യുക എന്നിവയാണ് നിലവിൽ വന്ന മറ്റ് നിബന്ധനകൾ.
Post Your Comments