KeralaLatest NewsIndia

കോടതിയുടെ പരിഗണനയിലുള്ള കേസിലെ പ്രതിയാണ് ശിവശങ്കരൻ: ആത്മകഥയിലെ സത്യസന്ധത വിശ്വാസയോഗ്യമല്ല: സന്ദീപ് വാചസ്പതി

കാര്യങ്ങൾ എത്ര സത്യസന്ധമായി എഴുതിയാലും വിശ്വസിക്കാൻ സാധിക്കില്ല.

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ സ്വന്തമായി ആത്മകഥ പുസ്തകം എഴുതുന്നു.’ അശ്വത്ഥാമാവ് വെറും ഒരു ആന’ എന്നാണ് കഥയുടെ പേര്. ഇതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി രംഗത്തെത്തി. അദ്ദേഹത്തിന്റെ ഉദ്ദേശ്യ ശുദ്ധിയിൽ സംശയമുണ്ടെന്ന് സന്ദീപ് പറഞ്ഞു.

മുൻപ് സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന ആത്മകഥ എഴുതിയ ജേക്കബ് തോമസിനെ സർവീസിൽ നിന്ന് തന്നെ പിരിച്ചു വിടുന്ന തരത്തിലായിരുന്നു വിവാദം ഉണ്ടായത്. എന്നാൽ ശിവശങ്കരന് സർക്കാർ ആത്മകഥ എഴുതാൻ എങ്ങനെ അനുവാദം നൽകി എന്ന ചോദ്യം പ്രസക്തമാണ്.

സന്ദീപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ അഴിമതി കേസിൽ ഇപ്പോഴും പ്രതി പട്ടികയിലാണ് എം.ശിവശങ്കരൻ എന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി. ജാമ്യത്തിൽ ഇറങ്ങിയതോടെ ആരോപിക്കപ്പെട്ട കാര്യങ്ങൾ എല്ലാം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല, ശരിയാണെന്നും. ആ സാഹചര്യത്തിൽ ഇപ്പോൾ ഒരു ആത്മകഥയുമായി ശിവശങ്കരൻ രംഗത്ത് വന്നതിന്റെ ഉദ്യേശശുദ്ധി സംശയകരമാണ്. കാര്യങ്ങൾ എത്ര സത്യസന്ധമായി എഴുതിയാലും വിശ്വസിക്കാൻ സാധിക്കില്ല.

കാരണം ഇപ്പോഴും കോടതിയുടെ പരിഗണനയിലുള്ള കേസിലെ പ്രതിയാണ് ആത്മകഥാകാരൻ. ഇതിലെ ഓരോ വാക്കും കോടതിയെ സ്വാധീനിക്കാൻ തന്നെയാവും എഴുതപ്പെട്ടിട്ടുണ്ടാവുക എന്ന് വായനക്കാർ സംശയിച്ചാൽ എങ്ങനെ കുറ്റപ്പെടുത്താനാകും? സർവ്വീസിൽ ഇപ്പോഴും തുടരുന്ന ഇദ്ദേഹത്തിന് ആത്മകഥ എഴുതാൻ സർക്കാർ അനുമതി നൽകിയതിൽ തന്നെ ദുരൂഹതയുണ്ട്‌.

ആനക്കാരന്റെ തോട്ടിയ്ക്ക് അനുസരിച്ച് ചലിക്കുന്ന ആനയാണ് താനെന്ന് സ്വയം സമ്മതിച്ച സ്‌ഥിതിക്ക് ശിവശങ്കരന്റെ ആത്മകഥയിൽ വലിയ സത്യസന്ധത പ്രതീക്ഷിക്കാനുമാക്കില്ല. എങ്കിലും വാങ്ങി വായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button