AlappuzhaAgricultureNattuvarthaLatest NewsKeralaNews

ജൈവ കൃഷി വ്യാപനയജ്ഞം: ലക്ഷ്യം അടുക്കള കൃഷിത്തോട്ടം, കാർഷിക മതിൽ നിർമ്മാണോദ്ഘാടനം

മാവേലിക്കര :കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജൈവ കൃഷി വ്യാപനയജ്ഞത്തിന് സമാപനം കുറിച്ചു കൊണ്ട് മാവേലിക്കര നഗരത്തിൽ ഏപ്രിൽ 24 ന് മാവേലിക്കര നഗര ഹൃദയത്തിൽ പുതിയകാവ് പള്ളി ജങ്ഷൻ മുതൽ മിച്ചൽ ജംഗ്ഷൻ വരെ ഉള്ള ഒരു കിലോമീറ്റർ നീളത്തിൽ പൂത്തു കായ്ച്ചു നിൽക്കുന്ന പച്ചക്കറി ചെടികൾ കൊണ്ടു നിർമ്മിക്കുന്ന കാർഷിക മതിലിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 5 ന് വൈകിട്ട് 4 മണിക്ക് നടക്കും.

ഇന്നത്തെ കാലഘട്ടത്തിൽ ചുരുങ്ങിയ സ്ഥലത്ത് വീടു വെച്ചു താമസിക്കുന്ന വർക്ക് സ്ഥല പരിമിതി കാരണം പച്ചക്കറി ചെടികൾ നട്ടുവളർത്തണമെന്നാഗ്രഹമുണ്ടങ്കിലും അതിനു കഴിയാത്ത അവസ്ഥയിലാണ് ഭൂരിപക്ഷം നഗര നിവാസികളും. ഈ സാഹചര്യത്തിലും സ്ഥല പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് എങ്ങനെ നല്ല ഒരു അടുക്കള കൃഷിത്തോട്ടം വികസിപ്പിച്ചെടുക്കാമെന്ന് കേരളത്തിന് കാണിച്ചു കൊടുക്കുന്നതും അതു വഴി ജനങ്ങളെ ജൈവ കൃഷിയിലേക്ക് ആകർഷിച്ച് അടുക്കള കൃഷിത്തോട്ടം വികസിപ്പിക്കുവാൻ ജനങ്ങളെ പഠിപ്പിക്കുന്നതുമായ വലിയ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് മാവേലിക്കരയിൽ കേരള കോൺഗ്രസ് കാർഷിക മതിൽ നിർമ്മിക്കുന്നത്.

Also Read:മുട്ടുവേദനയുടെ കാരണം അറിയാം

കാർഷിക മതിൽ മാവേലിക്കരയിൽ നിർമ്മിക്കുന്നതോടു കൂടി കാർഷിക മേഖലയിലേക്ക് വലിയ രീതിയിൽ ജനങ്ങൾ. കടന്നുവരുകയും അതു വഴി വലിയ ഒരു കാർഷിക നവോഥാനം ഉളവാക്കുവാൻ കഴിയുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഫെബ്രുവരി 5 ന് 4 മണിക്ക് കേരള കോൺഗ്രസിന്റെ ബഹു.എക്സിക്യൂട്ടീവ് ചെയർമാൻ ശ്രീ മോൻസ് ജോസഫ് എം.എൽ.എ കാർഷിക മതിലിനുള്ള ആദ്യ തൈ നട്ട് കാർഷിക മതിലിന്റെ നിർമ്മാണോത്ഘാടനം നിർവ്വഹിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി കെ ശ്രീകുമാർ നിർവ്വഹിക്കും. കോവിഡ് പ്രോട്ടോക്കോളിന് വിധേയമായാണ് ചടങ്ങ് സംഘടിപ്പിക്കുക. നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷണിക്കപ്പെട്ടവർ മാത്രമുള്ള ചടങ്ങായിരിക്കും സംഘടിപ്പിക്കുന്നതെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button