ഹൈദരാബാദ്: കൊടും ഭീകരനും കമ്മ്യൂണിസ്റ്റ് നേതാവുമായ മാധ്വി ഹിദ്മ കീഴടങ്ങി. ബുധനാഴ്ചയാണ് തെലങ്കാനയിലെ മുളുഗു പോലീസ് സ്റ്റേഷൻ അധികൃതർക്കും സിആർപിഎഫിനും മുന്നിൽ ഇയാൾ കീഴടങ്ങിയത്.
25 വയസ്സ് മാത്രം പ്രായമുള്ള മാധ്വി ഹിദ്മ എഴുപതിലധികം സൈനികരെയും പോലീസുകാരെയും കൊന്ന കേസിൽ പ്രതിയാണ്. 2021 ഏപ്രിലിൽ, ഛത്തീസ്ഗഢിലെ ബീജാപൂർ-സുഖ്മ അതിർത്തിയിൽ വച്ച് സിആർപിഎഫ് ജവാന്മാരെ ചതിയിൽ വളഞ്ഞിട്ട് വെടിവെച്ചു കൊന്ന സംഭവത്തിന്റെ സൂത്രധാരൻ മാധ്വി ഹിദ്മയാണ്. 25 ലക്ഷം രൂപയാണ് ഹദീസ് പോലീസ് ഇയാളുടെ തലയ്ക്ക് വില പ്രഖ്യാപിച്ചിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ഒന്നാം ബറ്റാലിയന്റെ കമാൻഡറാണ് മാധ്വി ഹിദ്മ. 16 വയസ്സിലാണ് ഇയാൾ ഭീകര സംഘടനയിൽ അംഗമായത്. ഗ്രാമവാസികളുടെയും പോലീസിന്റെയും പേടിസ്വപ്നമാണ് കൂർമ്മബുദ്ധിയുള്ള ഈ യുവഭീകരൻ. ഇയാൾ കീഴടങ്ങിയത് ഇവിടത്തെ ക്രമസമാധാനപാലകർക്ക് വളരെ വലിയ ആശ്വാസമാണ് നൽകുന്നത്.
Post Your Comments