എണ്ണ തേച്ച് കുളി എന്നത് പുതു തലമുറയിൽ അത്ര പരിചിതമല്ല. എണ്ണ തേച്ച് കുളിക്കുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ നമ്മളെ അതിൽ നിന്നും കൂടുതൽ പിന്തിരിപ്പിക്കുന്നു. അതേസമയം സന്ധികളിലൊ മറ്റോ വേദന വന്നാൽ ഏതെങ്കിലും തൈലമോ കുഴമ്പോ പുരട്ടുന്നതിന് ഇപ്പോഴും കുറച്ചു കൂടി പ്രചാരമുണ്ട്.
നിത്യേന എണ്ണ തേച്ചു കുളിച്ചാൽ വാതസംബന്ധമായ രോഗങ്ങളെ തടഞ്ഞ് ആരോഗ്യവും കാന്തിയും നിറഞ്ഞ ഒരു ശരീരം നിലനിർത്തുന്നതിന് സഹായിക്കും. ചെടിയുടെ വേരിനു വെള്ളം ഒഴിച്ചു കൊടുത്താൽ അത് വളർന്ന് തളിരുകൾ വരുന്നത് പോലെ എണ്ണ തേച്ചു കുളിച്ചാൽ എണ്ണയുടെ ഗുണം രോമകൂപാദികളിൽ കൂടി ശരീരമെങ്ങും വ്യാപിച്ച് ദേഹത്തിനു ബലം കൊടുക്കുന്നു.
Read Also : ജനവാസ കേന്ദ്രങ്ങളിലെ ഹൂതി ആക്രമണം : അഞ്ചാം തലമുറ യുദ്ധവിമാനങ്ങളടക്കം യുഎഇയ്ക്ക് യു.എസിന്റെ പ്രതിരോധ സഹായം
ഉറക്കം, ദേഹത്തിനുറപ്പ്, ദീർഘായുസ്, കണ്ണിനു തെളിവും ശോഭയും, തൊലിക്ക് ഉറപ്പും മാർദ്ദവവും ദേഹപുഷ്ടി ഇവയെല്ലാം ഉണ്ടാകുന്നതിനും എണ്ണ തേച്ച് കുളി ഉത്തമമാണ്. നിത്യേന എണ്ണ തേച്ച് കുളിക്കാൻ സാധിച്ചില്ലെങ്കിൽ എണ്ണ ചെവിക്കുള്ളിലൊഴിക്കുകയും, ഉള്ളം കാലിൽ പുരട്ടുകയും, തലയിൽ തേക്കുകയും ചെയ്യാവുന്നതാണ്.
ചെവിയിൽ എണ്ണ നിർത്തിയാൽ കേൾവിക്കു കുറവോ കേൾക്കാൻ വയ്യായ്കയോ ഉണ്ടാകില്ല. കാലിനടിയിൽ തേക്കുന്നതു കൊണ്ട് കാലിന്റെ പരുപരുപ്പ്, വരൾച്ച, രൂക്ഷത, തളർച്ച, തരിപ്പ്, ഇവയെല്ലാം ശമിക്കുകയും കാലുകൾക്കു ബലവും ഭംഗിയും സ്ഥിരതയും വർദ്ധിപ്പിക്കുകയും ചെയ്യും. കണ്ണിനു തെളിവുണ്ടാകും. കാൽ വിള്ളൽ ഉണ്ടാകില്ല. നിറുകയിൽ എണ്ണ തേക്കുന്നതു കൊണ്ട് നല്ല ഉറക്കവും ദേഹത്തിനു സുഖവുമുണ്ടാകും. നിത്യവും തലയിൽ എണ്ണതേച്ചാൽ കഷണ്ടിയും നരയും വരില്ല. മുടി ഒട്ടും കൊഴിയില്ല, തലയോടിനു ബലവും വരും, കറുത്തു നീണ്ടു മുരടുറച്ച മുടി വരും എന്നതും ഇതിന്റെ ഗുണങ്ങളിൽ പെടുന്നു.
Post Your Comments