KeralaLatest NewsNews

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവാഹവാര്‍ഷികം, ജന്മദിനം, കുടുംബാംഗങ്ങളുടെ ജന്മദിനം എന്നിവയ്ക്ക് അവധി

തിരുവനന്തപുരം : പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി നിര്‍ദ്ദേശം. ഇനി മുതല്‍ വിവാഹ വാര്‍ഷികം, ജന്മദിനം, കുടുംബാംഗങ്ങളുടെ ജന്മദിനം എന്നിവയ്ക്ക് പൊലീസുകാര്‍ക്ക് അവധി ഉറപ്പാക്കും.

Read Also : കോവിഡ് മരണങ്ങളില്‍ കൃത്രിമത്വം,രോഗ വ്യാപനം കുറയുന്നില്ല : നമ്പര്‍ വണ്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

ഇതിനായി ഉദ്യോഗസ്ഥരുടെ വിശേഷദിവസങ്ങള്‍ മുന്‍കൂറായി സ്റ്റേഷനിലെ പ്രത്യേക ബുക്കില്‍ രേഖപ്പെടുത്തും. കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍ നായരാണ് പൊലീസുകാര്‍ക്ക് ആശ്വാസമാകുന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കാസര്‍കോട്, കണ്ണൂര്‍ സിറ്റി, റൂറല്‍, വയനാട്, കോഴിക്കോട് റൂറല്‍ ജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി.

ഓരോ ഉദ്യോഗസ്ഥനും കൃത്യമായ അനുപാതത്തില്‍ വിശ്രമം നല്‍കുകയും വ്യക്തിപരവും കുടുംബപരവും സാമൂഹ്യപരവുമായ ജീവിതവശങ്ങള്‍ക്ക് ഉചിതമായ പിന്തുണ നല്‍കുകയുമാണ് ലക്ഷ്യമെന്ന് സര്‍ക്കുലറില്‍ പറയുന്നു. സമാന പദ്ധതി എല്ലായിടത്തും നടപ്പാക്കണമെന്ന് പൊലീസ് സംഘടനകള്‍ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button