KeralaLatest NewsNews

സംസ്ഥാനത്തെ ഏക സൈനിക സ്‌കൂളിന് കടുത്ത സാമ്പത്തിക പ്രതിസന്ധി: തിരിഞ്ഞ് നോക്കാതെ സർക്കാർ

2021 ലെ തന്റെ അവസാന ബജറ്റിൽ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് കേന്ദ്രത്തിന്റെ നിർദ്ദേശം അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഏക സൈനിക സ്‌കൂളിനെ തഴഞ്ഞ് പിണറായി സർക്കാർ. കഴക്കൂട്ടം സൈനിക സ്‌കൂൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് സ്‌കൂൾ ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനും മുടങ്ങി. ഇതോടെ ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തി. സ്‌കൂളിലെ അദ്ധ്യാപകർക്കും ജീവനക്കാർക്കും കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയിട്ടില്ല. ഡിസംബർ മാസത്തെ ശമ്പളം 70 ശതമാനം മാത്രമാണ് നൽകിയത്. മാസം കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് ജീവനക്കാർ പണി മുടക്കിലേക്ക് നീങ്ങിയത്.

കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള സൈനിക സ്‌കൂൾ സൊസൈറ്റിയാണ് സൈനിക സ്‌കൂളുകളിലെ ഭരണം നടത്തുന്നത്. കേന്ദ്രം മൂന്ന് കോടി രൂപ വീതം വർഷം നൽകാറുമുണ്ട്. സൈനിക സ്‌കൂളിന്റെ പ്രവർത്തനത്തിന്റെ ചെലവ് സംസ്ഥാന സർക്കാർ കൂടി വഹിക്കണമെന്ന് 2006 ൽ തീരുമാനമായതാണ്.
ജീവനക്കാരുടെ ശമ്പളം പെൻഷൻ മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകൾ എന്നിവ സംസ്ഥാനം വഹിക്കണം എന്ന വ്യവസ്ഥയെ കേരളം ആദ്യം എതിർത്തിരുന്നു.

Read Also: രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശം തള്ളി ബൈഡൻ അഡ്മിനിസ്ട്രേഷൻ

2021 ലെ തന്റെ അവസാന ബജറ്റിൽ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് കേന്ദ്രത്തിന്റെ നിർദ്ദേശം അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ബജറ്റ് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി പോയതാണ് സൈനിക സ്‌കൂളിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.

shortlink

Post Your Comments


Back to top button