Latest NewsNewsLife StyleFood & CookeryHealth & Fitness

കൊഴുപ്പും ശരീരഭാരവും കുറയ്ക്കാൻ ഉലുവ കഴിക്കാം

ഉലുവ കൊണ്ടുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. അൽപ്പം കയപ്പാണെങ്കിലും ​ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഉലുവ. ഇത് കഴിച്ചാൽ നിരവധി ​ഗുണങ്ങളാണുള്ളത്. ഹൃദയത്തെ സംരക്ഷിക്കാന്‍ ഉലുവ നല്ലതാണ്. ഉലുവയില്‍ അടങ്ങിയിരിക്കുന്ന പോളിസാക്കറൈഡ് എന്ന് മൂലകമാണ് ഉലുവയെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.

നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഉലുവ ഇതുവഴി രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. മലബന്ധത്തെ ഇല്ലാതെയാക്കുന്നതിന് ഉലുവ നല്ലതാണ്. കരളിനെ ശുദ്ധീകരിക്കാനും രക്തം ശുദ്ധമാക്കാനും ഉലുവ നല്ലതാണ്.

Read Also  :  ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് മടുക്കുന്നു, 18 വര്‍ഷത്തിനിടെ ആദ്യമായി ഉപയോക്താക്കളുടെ എണ്ണത്തില്‍ വളരെ കുറവ്

അമിതവണ്ണം കുറയ്ക്കാനും ഉലുവ നല്ലതാണ്. ഉലുവയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവിനെ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ വൃക്കകളില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്നത് തടയുന്ന ഉലുവ മൂത്രത്തില്‍ കല്ലിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button