KeralaLatest NewsIndia

കോയമ്പത്തൂരിൽ നിന്നും ഡോക്ടർ പതിച്ച കാറിൽ ആലപ്പുഴയിലേക്ക് അൻസിഫ് കൊണ്ടുവന്നത് ഒരു രേഖയുമില്ലാത്ത ലക്ഷങ്ങൾ: അന്വേഷണം

സംഭവത്തെക്കുറിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനും(ഇ.ഡി.) ആദായനികുതി വിഭാഗത്തിനും റിപ്പോർട്ട് നൽകുമെന്ന് എസ്.ഐ.

പെരിന്തൽമണ്ണ: രേഖകളില്ലാത്ത പണം കാറിൽ കൊണ്ടുവന്ന യുവാവ് പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി മുല്ലയ്ക്കൽ വീട്ടിൽ അൻസിഫ് ആണ് പിടിയിലായത്. മതിയായ രേഖകളില്ലാതെ കോയമ്പത്തൂരിൽ നിന്ന് 79,50,000 രൂപയാണ് ഇയാൾ ബാഗിലാക്കി കൊണ്ടുവന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 30 കാരൻ പിടിയിലായത്.

ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ദേശീയപാതയിൽ പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് കാറിൽ പണവുമായി യുവാവിനെ പിടിച്ചത്. രഹസ്യവിവരത്തെ തുടർന്ന് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെയും എസ്.ഐ. സി.കെ. നൗഷാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വാഹനവും പണവും പിടികൂടിയത്.അഞ്ഞൂറ് രൂപയുടെ കെട്ടുകളാക്കിയാണ് പണം വെച്ചിരുന്നത്.

കാർ അൻസിഫിന്റേതാണോ എന്നതും പണത്തിന്റെ ഉറവിടം തുടങ്ങിയ വിവരങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത പണം പോലീസ് കോടതിയിൽ ഹാജരാക്കും. കോടതിയിൽ പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കിയാൽ നടപടിക്രമങ്ങൾക്ക് ശേഷം പണം തിരികെ ലഭിക്കും. സംഭവത്തെക്കുറിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനും(ഇ.ഡി.) ആദായനികുതി വിഭാഗത്തിനും റിപ്പോർട്ട് നൽകുമെന്ന് എസ്.ഐ. പറഞ്ഞു.

കോയമ്പത്തൂരിൽ നിന്നും പാലക്കാട് വഴി ആലപ്പുഴയിലേക്ക് പണവുമായി പോവുകയായിരുന്നു അൻസിഫ് എന്നാണ് വിവരം. ഇയാളുടെ കാറിന് മുന്നിലെ ചില്ലിൽ ‘ഡോക്ടർ’ അടയാളവും പതിപ്പിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button