MollywoodLatest NewsKeralaNewsEntertainment

രണ്ട് ലക്ഷം രൂപ പ്രതിഫലവും തരാനുണ്ട്, പുറത്താക്കിയത് ചതി: വെളിപ്പെടുത്തലുമായി കുടുംബപ്രേക്ഷകരുടെ പ്രിയതാരം

സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് സുന്ദരി

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അഞ്ജലി ശരത്. സീമ ജി നായര്‍ അടക്കമുള്ള മുന്‍നിര സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന സുന്ദരി എന്ന പരമ്പരയിൽ ടൈറ്റില്‍ റോളില്‍ എത്തുന്നത് അഞ്ജലിയാണ്. കാരണം പോലും പറയാതെ സീരിയലില്‍ നിന്ന് പുറത്താക്കിയെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് സുന്ദരി. ഈ പരമ്പരയിൽ പുതിയ നായികയെത്തിയതിന്റെ കാരണം ആരാധകർ പരമ്പരയിൽ നിന്നും പുറത്താക്കിയതാണെന്നു താരം പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അഞ്ജലി ഇക്കാര്യം പറഞ്ഞത്.

read also: പറയുന്ന വാക്കുകളിലെ സത്യമറിയാന്‍ മരിച്ച വ്യക്തി സംസാരിക്കില്ലല്ലോ: ഡോ. അശ്വതി സോമന്‍

‘സുന്ദരിയില്‍ നിന്ന് ഞാന്‍ എന്തുകൊണ്ട് പിന്മാറി എന്ന് പലരും ചോദിക്കുന്നുണ്ട്. ഞാന്‍ പിന്മാറിയതല്ല, എന്നെ പുറത്താക്കിയതാണ്. ഒരു കാരണം പോലും പറയാതെയാണ് എന്നെ ടെര്‍മിനേറ്റ് ചെയ്തത്. ഇതുവരെ ചാനലില്‍ നിന്നോ സീരിയല്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നോ എനിക്കൊരു വിശദീകരണം ലഭിച്ചിട്ടില്ല.

കല്യാണത്തിനും, അത് കഴിഞ്ഞുള്ള റിസപ്ഷനും ഒക്കെ വേണ്ടിയാണ് ഞാന്‍ പത്ത് ദിവസത്തെ അവധി എടുത്തത്. എന്നാല്‍ അവധി ദിവസം കഴിഞ്ഞ് പത്ത് പതിനഞ്ച് ദിവസമായിട്ടും എന്നെ തിരികെ വിളിച്ചില്ല. എനിക്ക് പകരം മറ്റൊരു നടിയും സീരിയലിലേക്ക് പ്രവേശിച്ചു കഴിഞ്ഞു.

നാല് മാസം കാലം വളരെ ആത്മാര്‍ത്ഥമായിട്ടാണ് ഞാന്‍ ചാനലിനൊപ്പം നിന്നത്. ഈ നാല് മാസത്തെ പ്രതിഫലം രണ്ട് ലക്ഷത്തിന് മേലെയുണ്ട്. എനിക്ക് അത് നല്‍കാതെയാണ് പുറത്താക്കിയത്. സീരിയലില്‍ നിന്ന് പുറത്താക്കിയത് മനസ്സിലാക്കാം, പക്ഷെ പ്രതിഫലം നല്‍കാതെ പുറത്താക്കിയത് ശരിയായില്ല. കടം വാങ്ങിയതോ, പിടിച്ചു പറിച്ചതോ ഒന്നുമല്ല ചോദിയ്ക്കുന്നത്. നാല് മാസം ഞാന്‍ കഷ്ടപ്പെട്ടതിന്റെ കൂലിയാണ്.

സീരിയലിലേക്ക് പുതിയതായി കടക്കുന്നവര്‍ എല്ലാം നേരിടുന്ന പ്രശ്നമാണ്. ഒരു കാര്യങ്ങളും നമ്മളോട് തുറന്ന് സംസാരിക്കില്ല. പഴയ നിര്‍മാതാവ് മാറി, പുതിയ നിര്‍മാതാവ് സീരിയല്‍ ഏറ്റെടുക്കുമ്പോള്‍, ആദ്യത്തെ നിര്‍മാതാവ് വച്ച പെന്റിങ് എല്ലാം ക്ലിയര്‍ ചെയ്യണം. അത് ചെയ്തിട്ടില്ല. മാത്രവുമല്ല, അങ്ങനെ പെന്റിങ് സാലറിയുള്ളവരുടെ ലിസ്റ്റില്‍ എന്റെ പേരും ഇല്ല. ജോലി ചെയ്താല്‍ കൂലി കിട്ടണം. ഈ ചതിയ്ക്ക് നീതി കിട്ടുന്നവരെ പോരാടും’- അഞ്ജലി കുറിച്ചു

shortlink

Post Your Comments


Back to top button