തിരുവനന്തപുരം • മലയാള വിനോദം ചാനലുകളില്‍ പതിറ്റാണ്ടിലേറെയായി ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരുന്ന ഏഷ്യാനെറ്റിനെ പിന്തള്ളി സൂര്യ ടി.വി ഒന്നാംസ്ഥാനത്ത്. 2020 ഏപ്രില്‍ 11 ന് ആരംഭിച്ച് ഏപ്രില്‍ 17 ന് അവസാനിച്ച 15 ാം വാരത്തിലാണ് സൂര്യ ഒന്നാമത്തെത്തിയത്. 223,468,000 ഇംപ്രഷനുകളാണ് ഈ കാലയളവില്‍ സൂര്യ നേടിയത്. 199,152,000 ഇംപ്രഷനുകളാണ് രണ്ടാംസ്ഥാനത്തായ ഏഷ്യാനെറ്റ് നേടിയത്. മഴവില്‍ മനോരമയാണ് മൂന്നാം സ്ഥാനത്. ഫ്ലവേഴ്സ് ചാനല്‍ നാലാം സ്ഥാനത്തും കൈരളി ടി.വി അഞ്ചാം സ്ഥാനത്തുമെത്തി.
ഈസ്റ്റര്‍, വിഷുക്കാലത്ത് സംപ്രേക്ഷണം ചെയ്ത ചലച്ചിത്രങ്ങളാണ് സൂര്യയെ റേറ്റിംഗില്‍ ഒന്നാംസ്ഥാനത്തെത്താന്‍ സഹായിച്ചത്. സൂര്യയില്‍ സംപ്രേക്ഷണം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ്, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്കാണ് ഏറ്റവുമധികം റേറ്റിംഗ് ലഭിച്ചത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത മാമങ്കം, ലൂസിഫര്‍, റോബിന്‍ഹുഡ് എന്നീ ചിത്രങ്ങങ്ങളാണ് റേറ്റിംഗില്‍ മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലെത്തിയത്.
മലയാളം വാര്‍ത്താ ചാനലുകളില്‍ ഏഷ്യനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫ്ലവേഴ്സിന്റെ 24 ആണ് രണ്ടാം സ്ഥാനത്ത്. മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ന്യൂസ് 18 കേരളം എന്നിവയ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
Post Your Comments