Latest NewsNewsIndiaNews Story

രണ്ട് പെൺമക്കളുടെ വിവാഹം ആർഭാടമായി നടത്തി: വീട് ഉൾപ്പെടെ നഷ്ടപ്പെട്ട് ബസ് ഷെൽറ്ററിൽ അഭയം തേടി 61 കാരൻ

തന്റെ രണ്ട് പെൺമക്കളെ ആർഭാടപൂർവ്വം വിവാഹം കഴിപ്പിക്കാൻ വീട് ഉൾപ്പെടെ സകല സ്വത്തും ത്യജിച്ച് ഒരു ബസ് ഷെൽറ്ററിൽ അഭയം തേടേണ്ടിവന്ന 61 കാരനായ മാടസാമിയുടെ യാതനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

ഒരു പെൺകുഞ്ഞ് ജനിക്കുന്നത് മുതൽ തന്നെ ഒരു കുടുംബത്തിൽ അവളെ കുറിച്ചുള്ള ആശങ്കയും ഉടലെടുക്കും. തൊട്ടാൽ ഉടയുന്ന സ്ഫടിക പാത്രങ്ങളെ പോലെ കുടുംബത്തിലെ പെൺമക്കളെ കരുതാനും, അവളുടെ പ്രവർത്തികളെ സാകൂതം നിരീക്ഷിക്കാനും പ്രത്യക്ഷമായോ അല്ലാതെയോ കുടുംബത്തിലെ മുതിർന്നവർ പ്രത്യേകം ശ്രദ്ധിക്കും. അപ്പോഴെല്ലാം ആ കുടുംബത്തിന്റെ സ്വപ്നം അവളുടെ വിവാഹം ആകും. ജനിച്ച വീട് ഒരിക്കലും അവളുടേത് അല്ലെന്നും, മറ്റേതോ വീട്ടിലേക്ക് കയറി ചെല്ലേണ്ടവളാണ് തങ്ങളുടെ വാത്സല്യ – ശിക്ഷണങ്ങളിൽ വളർന്നു വരുന്നതെന്നുമുള്ള ബോധ്യമാണ് ഇപ്പോഴും പല രക്ഷിതാക്കളുടെയും മക്കളെ കുറിച്ചുള്ള സ്വപ്നങ്ങളിൽ നിഴലിക്കുന്നത്.

Also read: കോവിഡ് ടെസ്റ്റിനെന്ന പേരിൽ യുവതിയുടെ സ്വകാര്യഭാഗത്തെ സ്രവം എടുത്ത ലാബ് ടെക്നീഷ്യന് ഒടുവിൽ തക്ക ശിക്ഷ

ഒരു പെണ്ണിന്റെ പ്രധാന ജീവിത വഴിത്തിരിവുകളിൽ ഒന്ന് വിവാഹം ആണെന്നും, അത് പരമാവധി ആർഭാടമായി നടത്തേണ്ടത് കുടുംബത്തിന്റെ അഭിമാന പ്രശ്നം ആണെന്നും ചിന്തിക്കുന്നവരാണ് സമൂഹത്തിൽ അധികവും. വിവാഹം ജീവിതത്തിലെ ഒരു ഘട്ടം മാത്രമാണെന്നും, അന്ന് വരെ ആ കുടുംബം സമ്പാദിച്ചത് മുഴുവനും ആ ഒരേയൊരു ആഘോഷവേളയിൽ നിക്ഷേപിക്കേണ്ടതാണെന്നും ഉള്ള അബദ്ധ ധാരണകൾ പല കുടുംബങ്ങളെയും തീരാകടങ്ങളുടെ ചുഴിയിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ തന്റെ രണ്ട് പെൺമക്കളെ ആർഭാടപൂർവ്വം വിവാഹം കഴിപ്പിക്കാൻ വീട് ഉൾപ്പെടെ സകല സ്വത്തും ത്യജിച്ച് ഒരു ബസ് ഷെൽറ്ററിൽ അഭയം തേടേണ്ടിവന്ന 61 കാരനായ മാടസാമിയുടെ യാതനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ആനയപ്പപുരം ഗ്രാമത്തിലാണ് മാടസാമി താമസിക്കുന്നത്. അവിടത്തെ ഒരു ബസ് ഷെൽട്ടർ ആണ് ഇന്ന് അദ്ദേഹത്തിന്റെ ഏക ആശ്രയം. മാടസാമിയുടെ ഭാര്യ അഞ്ച് വർഷം മുൻപ് മരിച്ചു. അദ്ദേഹത്തിന്റെ പെൺമക്കൾ ദൂരെ ദിക്കുകളിലാണ് കുടുംബസമേതം താമസിക്കുന്നത്. അച്ഛന്റെ ദുരിതം കണ്ടിട്ടും രണ്ട് പെൺമക്കളും സഹായിക്കാൻ തയ്യാറാകുന്നില്ല. ‘ജീവിതം ഇങ്ങനെയൊരു ദുർവിധി കാത്തുവെച്ചിരിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. എന്റെ ഗ്രാമത്തിൽ ഞാൻ ജനപ്രിയൻ ആയിരുന്നു. എന്റെ ഭാര്യയുടെ മരണശേഷം ഞാൻ ശാരീരികമായും മാനസികമായും തളർന്നു. എന്റെ കടങ്ങൾ വർദ്ധിച്ചു. കടങ്ങൾ തീർക്കാൻ വീട് വിൽക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു’ മാടസാമി പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

shortlink

Post Your Comments


Back to top button