Latest NewsInternational

ചൈനയുടെ ഒളിമ്പിക്സ് മോഹങ്ങൾക്ക് വൻ തിരിച്ചടി : 50 അത്‌ലറ്റുകൾക്ക് കോവിഡ് പോസിറ്റീവ്

ബെയ്ജിങ്: ഫെബ്രുവരി 4 മുതൽ ചൈനയിൽ നടക്കാൻ പോകുന്ന ശീതകാല ഒളിമ്പിക്സിൽ പങ്കെടുക്കാനിരുന്ന അമ്പതോളം അത്‌ലറ്റുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൈനയുടെ സീറോ കോവിഡ് നയം ഫലപ്രദമായില്ലെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. ചൊവ്വാഴ്ചയിലെ കണക്കുകൾ പ്രകാരം 12 രാജ്യങ്ങളിൽ നിന്നുമെത്തിയ 53 അത്‌ലറ്റുകൾക്കും റഷ്യൻ ഒളിമ്പിക് കമ്മിറ്റി അംഗങ്ങൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

സ്ലോവേനിയയിൽ നിന്നുള്ള ഒരു സ്‌നോബോർഡർ, സ്വീഡൻ ഐസ് ഹോക്കി അംഗങ്ങൾ എന്നിവരും കോവിഡ് ബാധിതരിൽ ഉൾപ്പെടുന്നു. ഇരുപതിലധികം അത്‌ലറ്റുകൾ ഐസലേഷനിലാണ്. നേരത്തേ,ഓസ്ട്രേലിയൻ സ്കീ ജമ്പർ മരിറ്റ ക്രാമർക്ക്‌ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയതു മൂലം ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചിരുന്നു.

2022 വിന്റർ ഒളിമ്പിക്സ് കോവിഡ് മുക്തമാക്കണമെന്ന ചൈനയുടെ മോഹത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഈ സംഭവം. സകല മുൻകരുതലുകളും എടുത്തിട്ടും, ഉദ്ദേശിച്ച ഫലം കാണാത്തത് ചൈനീസ് അധികൃതരെ സമ്മർദത്തിലാഴ്ത്തിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ, തുടർച്ചയായി രണ്ട് നെഗറ്റീവ് റിസൽട്ടുകൾ പരിശോധനയിൽ ലഭിക്കുകയാണെങ്കിൽ, ഐസൊലേഷനിൽ നിന്നും മുക്തമാക്കുമെന്ന് ചൈനീസ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button