KeralaLatest NewsNews

ആദ്യരാത്രിക്ക് ശേഷം പണവും സ്വർണവുമായി മുങ്ങിയ റഷീദിനെ പോലീസ് കുടുക്കിയത് തന്ത്രപൂർവ്വം, ഇനി ജയിലിൽ ‘സുഖിച്ച്’ ജീവിക്കാം

അടൂര്‍: വിവാഹ രാത്രിയില്‍ വധുവിന്റെ വീട്ടില്‍നിന്ന് 30 പവന്റെ സ്വര്‍ണാഭരണവും 2.75 ലക്ഷം രൂപയുമായി കടന്ന കേസില്‍ വരന്‍ അസറുദ്ദീന്‍ റഷീദിനെ കുറിച്ച് പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍. സ്വര്‍ണ്ണവും പണവും തട്ടിയ ശേഷം സുഖിച്ച് ജീവിക്കാനായിരുന്നു റഷീദിന്റെ പദ്ധതിയെന്ന് പോലീസ് പറയുന്നു. കായംകുളം എംഎസ് എച്ച്എസ്എസിനു സമീപം തെക്കേടത്ത്തറയില്‍ അസറുദ്ദീന്‍ റഷീദ് (30) ആണ് വിവാഹത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായത്. ഇയാളുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

Read Also : ചാ​വ​ക്കാ​ട് മയക്കുമരുന്നും മാരകായുധങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ

കായംകുളം എം.എസ്.എച്ച്എസ്.എസിന് സമീപം തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദ്(30) ആണ് അറസ്റ്റിലായത്. സ്വര്‍ണവും പണവുമായി മുങ്ങിയ റഷീദ് ചേപ്പാടുള്ള ആദ്യഭാര്യയുടെ വീട്ടിലേക്കായിരുന്നു പോയത്. തുടര്‍ന്ന് അസറുദ്ദീനെ പോലീസ് തന്ത്രപൂര്‍വം അടൂരിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പഴകുളം സ്വദേശിയായ നവവധുവിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തിരുന്നു. ഹൈന്ദവ സമുദായത്തില്‍പ്പെട്ടയാളാണ് ആദ്യ ഭാര്യ.

കഴിഞ്ഞ 30ന് ആദിക്കാട്ടുകുളങ്ങരയിലുള്ള ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം. അന്നു വധുവിന്റെ വീട്ടിലാണ് കഴിഞ്ഞത്. 31ന് പുലര്‍ച്ചെ 3ന് ഉറ്റ സുഹൃത്തിന് അപകടം പറ്റിയെന്നറിയിച്ച് ഫോണ്‍ വന്നെന്നും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കാന്‍ താന്‍ പോകുകയാണെന്നും പറഞ്ഞ് അസറുദ്ദീന്‍ വീട്ടില്‍നിന്നിറങ്ങുകയായിരുന്നു. കുറച്ചു കഴിഞ്ഞ് വധുവിന്റെ വീട്ടുകാര്‍ ഇയാളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച്ഡ് ഓഫായിരുന്നു. സംശയം തോന്നിയ വധുവിന്റെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണവും സംഭാവനയായി ലഭിച്ച പണവുമായാണ് അസറുദ്ദീന്‍ പോയതെന്ന് മനസ്സിലായത്.

ഇതോടെ വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ ഇക്കാര്യം അറിയിച്ച ശേഷം അടൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നേരത്തെ ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നാതായി കണ്ടെത്തി. ആദ്യ ഭാര്യയുടെ ചേപ്പാട്ടെ വീട്ടില്‍ അസറുദ്ദീന്‍ ഉള്ളതായും വിവരം ലഭിച്ചു.

രണ്ടു വര്‍ഷം മുന്‍പ് അസറുദ്ദീന്‍ വിവാഹം കഴിച്ച വിവരം അറിഞ്ഞു കൂടായിരുന്നുവെന്നാണ് ഇയാളുടെ ബന്ധുക്കള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button