Latest NewsNewsLife Style

ഉച്ചത്തിലുള്ള ഹോണടികൾ കേൾവിക്ക് തകരാറുണ്ടാക്കുമെന്ന് പഠനം

കൊച്ചി: ഉച്ചത്തിലുള്ള ഹോണടികൾ കേൾവിക്ക് തകരാറുണ്ടാക്കുമെന്ന് പഠനം. കൊച്ചി നഗരത്തില്‍ നാലുവര്‍ഷംമുമ്പ് നടത്തിയ പഠനപ്രകാരം പൊതുഗതാഗതസംവിധാനങ്ങളിലെ ഡ്രൈവര്‍മാരുടെ കേള്‍വിയില്‍ ഏകദേശം 40 ശതമാനത്തിലധികം കുറവാണ് കണ്ടെത്തിയത്. നഗരത്തിലെ ഒമ്പത് പ്രധാന ജങ്ഷനുകളില്‍ ശബ്ദപരിധി പരിശോധന നടത്തിയതില്‍ മൂന്നിടങ്ങളിലേത് 105 ഡെസിബലില്‍ കൂടുതലായിരുന്നു.

പരമാവധി 80 ഡെസിബലാണ് അനുവദനീയം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനപ്രകാരം കേരളത്തിലെ ട്രാഫിക് പോലീസുകാരില്‍ 41 ശതമാനവും കേള്‍വിക്ക് തകരാറുള്ളവരാണ്. ബസ് ഡ്രൈവര്‍മാരിലിത് 45 ശതമാനത്തിന് മുകളിലാണെന്നാണ് കണ്ടെത്തല്‍. ചെവി തുളയ്ക്കുന്ന ഹോണുകള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

ആവര്‍ത്തിച്ച് നിയന്ത്രണാതീതമായ ശബ്ദം കേള്‍ക്കുന്നവര്‍ക്ക് സ്ഥിരമായ കേള്‍വിക്കുറവുണ്ടാകും. ഏകാഗ്രതക്കുറവ്, പ്രതികരണ വേഗച്ചുരുക്കം, മാനസികപിരിമുറുക്കം, ഓര്‍മക്കുറവ് എന്നിവയ്ക്കും സാധ്യത. വലിയശബ്ദം കേള്‍ക്കുമ്പോള്‍ ശരീരത്തില്‍ അഡ്രിനാലിനുണ്ടാകും. ഇത് ഹൃദയമിടിപ്പ് കൂട്ടും.

Read Also:- അണ്ടര്‍19 ലോകകപ്പ്: ഇംഗ്ലണ്ട് ഫൈനലിൽ, രണ്ടാം സെമിയിൽ ഇന്ത്യ ഇന്നിറങ്ങും

ഗര്‍ഭസ്ഥശിശുക്കളില്‍ വലിയ ശബ്ദങ്ങള്‍ ചില വൈകല്യങ്ങളുണ്ടാക്കുന്നതായും പഠനങ്ങളുണ്ട്. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ സാവധാനത്തില്‍ ബാധിക്കുന്നവയാണെന്നതിനാല്‍ അത് വേഗത്തില്‍ തിരിച്ചറിയില്ല -ഐഎംഎയുടെ നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട്സ് കണ്‍വീനര്‍ ഡോ. വിഡി പ്രദീപ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button