Latest NewsKeralaCinemaMollywoodNewsEntertainment

ദിലീപിനെ കൊലപാതക കേസിലും കുടുക്കാനുള്ള പ്ലാൻ: ബാലചന്ദ്ര കുമാറിന്റെ താളത്തിനൊത്ത് തുള്ളുന്ന പോലീസ്

ബാലചന്ദ്ര കുമാർ പീഡിപ്പിച്ചുവെന്ന് യുവതി: ബാലചന്ദ്ര കുമാറിനെതിരെ ബലാത്സംഗത്തിന് കേസെടുക്കുന്നില്ലേ പോലീസെ?

കൊച്ചി: നടന്‍ ദിലീപിന്‍റെ മൊബൈല്‍ ഫോണുകള്‍ സർവീസ് ചെയ്തിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ചതിനെക്കുറിച്ച് പുനരന്വേഷണം വേണമെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് സംവിധായകൻ ബാലചന്ദ്ര കുമാർ വീണ്ടും രംഗത്ത്. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് എന്ന പോലെ ദിലീപിനെതിരെ ആരോപണങ്ങളുമായി ഇയാൾ ചാനലുകളിൽ നിറഞ്ഞു നിൽക്കുകയാണ്. ദിലീപിന്റെ ഫോൺ വേണമെന്ന് ആയിരുന്നു ആദ്യം പോലീസിന്റെ ആവശ്യം. പോലീസ് തുടക്കം മുതൽ ബാലചന്ദ്ര കുമാർ പറയുന്ന വഴിയേ തന്നെയാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തം. ബാലചന്ദ്ര കുമാറിനൊപ്പം ബൈജു കൊട്ടാരക്കരയുമുണ്ട്.

ബാലചന്ദ്ര കുമാറും ബൈജു കൊട്ടാരക്കരയും പറയുന്നത് കേട്ട് തുള്ളുകയാണോ കേരള പോലീസ് എന്ന് സംശയിച്ചാലും അതിൽ അതിശയോക്തി ഒന്നുമില്ല. ചാടിക്കളിക്കട കൊച്ചു രാമാ എന്ന് പറയുമ്പോൾ അക്ഷരം പ്രതി അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന രീതിയിലേക്ക് പോലീസിന്റെ രീതികൾ മാറിക്കഴിഞ്ഞുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. ബാലചന്ദ്ര കുമാർ പറയുന്നത് കേട്ട് തുള്ളാൻ നിക്കുന്ന പോലീസ്, എന്തുകൊണ്ടാണ് അയാൾക്കെതിരെ ഉയർന്ന ‘ബലാത്സംഗ’ വെളിപ്പെടുത്തൽ അന്വേഷിക്കാത്തത്? കേസെടുക്കാൻ മുതിരാത്തത്? ദിലീപിനെതിരെ കേസടുക്കാൻ കാണിച്ച ശുഷ്‌കാന്തി ഒന്നും ഈ വിഷയത്തിൽ ഇല്ലല്ലോ എന്നതാണ് ഉയരുന്ന ചോദ്യം.

Also Read:ബാലചന്ദ്രകുമാർ ലൈംഗികമായി പീഡിപ്പിച്ചു: വെളിപ്പെടുത്തലുമായി യുവതി, സ്ത്രീസംരക്ഷകന്റെ മുഖംമൂടി അഴിഞ്ഞുവീഴുമ്പോൾ

2020 ഓഗസ്റ്റ് 30 നാണ് കൊടകര സ്വദേശി സലീഷ് എന്ന യുവാവ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ റോഡപടകത്തിലാണ് മരിച്ചത്. വാഹനാപകടത്തിൽ ആയിരുന്നു മരണം. വളവിന് സമീപത്തുള്ള തൂണിൽ വാഹനം പിടിച്ചായിരുന്നു സലീഷ് മരിച്ചത്. അന്ന് അപകടമരണത്തിന് പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തതാണ്. ഇപ്പോൾ ഇതുകൂടി ദിലീപിന്റെ തലയിലേക്ക് കെട്ടിവെയ്ക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. ദിലീപ് ഗൂഡാലോചന നടത്തിയെന്ന് പലയാവർത്തി ബാലചന്ദ്ര കുമാർ പറയുമ്പോഴും ശരിക്കും ദിലീപിനെതിരെയല്ലേ ഗൂഡാലോചന നടക്കുന്നത് എന്നാണു നിലവിലെ സാഹചര്യത്തിൽ പലരും നിരീക്ഷിക്കുന്നത്.

സലീഷിന്റെ കുടുംബവുമായി ബന്ധപ്പെട്ടുവെന്നും പരാതി നൽകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബാലചന്ദ്ര കുമാർ തന്നെയാണ് വെളിപ്പെടുത്തിയത്. ഇതോടെ, ദിലീപിനെ വിടാതെ പിന്തുടരുക എന്നത് തന്നെയാണ് ഇയാളുടെ ലക്ഷ്യമെന്ന് ദിലീപ് ഫാൻസ്‌ നിരീക്ഷിക്കുന്നു. ദിലീപിന്‍റെ ഫോണുകൾ സർവീസ് ചെയ്തിരുന്നത് സലീഷാണ്. മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കരയും ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ബന്ധുക്കള്‍ അങ്കമാലി പൊലീസിന് പരാതി നല്‍കി. അപകടമരണം വരെ ദിലീപിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള പ്ലാൻ ആണ് ഇപ്പോൾ നടക്കുന്നത്.

സലീഷിന്റെ മരണത്തിൽ ദിലീപിന് പങ്കുണ്ടോ? വാഹനാപകടത്തിൽ എന്താണ് പങ്ക്? എന്നതൊക്കെയാണ് ‘ബാലചന്ദ്ര കുമാർ ഫാൻസ്‌’ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇനി അടുത്ത ആരോപണം എന്ത് എന്ന് മാത്രം നോക്കിയാൽ മതി. ഏതായാലൂം ദിലീപ് കേസിൽ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പല വിവാദങ്ങളും പലരും മറന്നു കഴിഞ്ഞു. ലോകായുക്ത ഓർഡിനൻസ്, കോവിഡിലെ കുതിച്ചുകയറ്റം, കെ റെയിൽ വിവാദം, കേരളത്തിലെ സ്ത്രീ സുരക്ഷയിൽ സംഭവിക്കുന്ന മാറ്റങ്ങൾ എല്ലാം ഒതുക്കപ്പെടുകയാണ്, മറയ്ക്കപ്പെടുകയാണ്, എല്ലാവരും ദിലീപിന്റെ പിന്നാലെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button